കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരുമാനത്തില്‍ അയവില്ലെന്ന് കോണ്‍ഗ്രസ്; വെട്ടിലായത് എന്‍സിപിയും ശിവസേനയും;ഒരുങ്ങി ബിജെപി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിലാണ് ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പ് സുഗമാക്കുന്നതിനായി ശിവസേനയും എന്‍സിപിയും ബിജെപിക്ക് ഒരു സീറ്റ് വിട്ടു കൊടുക്കുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഒരു സീറ്റിനെ ചൊല്ലി സംസ്ഥാനത്തെ ഭരണ കക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് സീറ്റുകളിലും ഭരണപക്ഷം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനായി ബിജെപിക്ക് ഒരു സീറ്റ് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലാണ് എന്‍സിപിയും ശിവസേനയും. എന്നാല്‍ ആറ് സീറ്റിലും മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നിലപാട് അറിയിച്ചതോടെയാണ് കാര്യങ്ങള്‍ കുഴങ്ങിയത്.

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ രാസവാതക ചോര്‍ച്ച: 3 മരണം, ബോധ രഹിതരായി നൂറിലേറെ ആളുകള്‍ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ രാസവാതക ചോര്‍ച്ച: 3 മരണം, ബോധ രഹിതരായി നൂറിലേറെ ആളുകള്‍

മെയ് 21

മെയ് 21

മെയ് 21 നാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ഒന്‍പത് സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സീറ്റുകള്‍ നേടാനുള്ള അംഗബലം ബിജെപിക്കുണ്ട്. അഞ്ച് സ്ഥാനാര്‍ത്ഥികളെ സ്വന്തമായി തെരഞ്ഞെടുക്കാന്‍ മഹാവിഘാസ് അഘാഡി സംഖ്യത്തിനും കഴിയും.

ഒരു സീറ്റിലേക്ക് മത്സരം

ഒരു സീറ്റിലേക്ക് മത്സരം

മത്സരം മടക്കുക അടുത്ത ഒരു സീറ്റിലേക്കാണ്. ഇത്തരത്തില്‍ ഒരു മത്സരത്തിന്റെ സാഹചര്യമുണ്ടായാന്‍ 288 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്താനായി മുംബൈയിലേക്ക് എത്തേണ്ടതായി വരും. ലോക്ക്ഡൗണ്‍ മെയ് 17 ന് ശേഷവും തുടരുകയാണെങ്കില്‍ അത് എംഎല്‍എമാര്‍ക്ക് മുംബൈയില്‍ എത്താനുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാല്‍ മത്സരം ഒഴിവാക്കുന്നതിനായി എല്ലാ പാര്‍ട്ടികളും ശ്രമിക്കേണ്ടതായി വരും.

288 അംഗ നിയമസഭ

288 അംഗ നിയമസഭ

നിയമസഭയിലെ 288 അംഗങ്ങളാണ് കൗണ്‍സില്‍ മെമ്പര്‍മാരെ തെരഞ്ഞെടുക്കുന്നത്. തങ്ങളുടെ 105 എംഎല്‍എമാര്‍ ഉള്‍പ്പെടെ ബിജെപിക്ക് 112 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. മഹാവിഘാസ് അഘാഡി സംഖ്യത്തിന് 170 എംഎല്‍എമാരുടെ പിന്തുണയും. ഇവരെ കൂടാതെ മറ്റു ചെറിയ പാര്‍ട്ടികളിലെ എട്ട് അംഗങ്ങളുമാണുള്ളത്.

ആറ് സീറ്റിലും മത്സരം

ആറ് സീറ്റിലും മത്സരം

കഴിഞ്ഞ ദിവസം നടന്ന മഹാവിഘാസ് അഘാഡി സഖ്യത്തിന്റെ യോഗത്തിലാണ് കോണ്‍ഗ്രസ് ആറ് സീറ്റിലും മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത്. എന്‍സിപി പ്രസിഡണ്ട ശരദ് പവാര്‍, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് പ്രസിഡണ്ടും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തോറോത്ത് എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. മത്സരം ഒഴിവാക്കി ഒരു സീറ്റ് ബിജെപിക്ക് വിട്ട് കൊടുക്കാന്‍ എന്‍സിപിയും ശിവസേനയും തിരൂമാനിച്ചപ്പോള്‍ ആറ് സീറ്റിലും മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം ഉയര്‍ത്തുകയായിരുന്നു.

 സീറ്റ് ഫോര്‍മുല

സീറ്റ് ഫോര്‍മുല

എന്‍സിപിയും ശിവസേനയും തയ്യാറാക്കിയ പ്രകാരം ഇരുവരും രണ്ട് വീതം സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. എന്നാല്‍ ഇതിനെ മറികടന്ന് മൂന്ന് കക്ഷികളും രണ്ട് വീതം ആറ് സീറ്റിലേക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചു.

ഗവര്‍ണറുടെ ക്വാട്ട

ഗവര്‍ണറുടെ ക്വാട്ട

കോണ്‍ഗ്രസിന് നിലവില്‍ ഒരു സീറ്റ് നല്‍കാമെന്ന് എന്‍സിപിയും ശിവസേനയും പറയുമ്പോള്‍ അവര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം ജൂണില്‍ ഗവര്‍ണറുടെ ക്വാട്ടയില്‍ നിന്ന് 12 സീറ്റുകളിലേക്ക് നാമനിര്‍ദേശം ചെയ്യുമ്പോള്‍ അധികമായി ഒരു സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നാണ്. എന്നാല്‍ ലെജ്‌സ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ വീതം മത്സരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ് കോണ്‍ഗ്രസ്.

ഉദ്ധവ് താക്കറെയുടെ വിജയം

ഉദ്ധവ് താക്കറെയുടെ വിജയം

അതേസമയം തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ വിജയിക്കേണ്ടത് അനിവാര്യമായതിനാല്‍ തന്നെ ഒരു തുറന്ന മത്സരത്തിന് ശിവസേനയും എന്‍സിപിയും തയ്യാറാവുന്നില്ല. മത്സരം രഹസ്യ വോട്ടിംഗിലൂടെ ആയതിനാല്‍ തന്നെ ക്രോസ് വോട്ടിംഗിനെക്കുറിച്ചുള്ള ഭയവും ഇരു കക്ഷികള്‍ക്കുമുണ്ട്

മത്സരം ആവാമെന്ന് ബിജെപി

മത്സരം ആവാമെന്ന് ബിജെപി

ആറ് സീറ്റില്‍ ഒരു സീറ്റ് ബിജെപിക്ക് വിട്ട് തരാന്‍ മഹാവിഘാസ് അഘാഡി സംഖ്യം തയ്യാറാവുകയാണെങ്കില്‍ ഒരു മത്സരവും കൂടാതെ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരേയും വ്യക്തമായ തീരുമാനമൊന്നും അറിയിച്ചിട്ടില്ലെന്നും സമവായത്തിന് തയ്യാറല്ലെങ്കില്‍ ഒരു സീറ്റിലേക്ക് കൂടി മത്സരിക്കാന്‍ തയ്യാറാകുമെന്ന് ബിജെപി അറിയിച്ചു.

English summary
Differences have emerged between MVA over a seat in the Legislative Council polls Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X