പറ്റിച്ചേ... സ്വര്‍ണക്കടത്തിന്റെ കാണാപ്പുറങ്ങള്‍ കേട്ടാല്‍ ഞെട്ടും...!!!
ബേബി ഡയപ്പറിന് അകത്തും, പപ്പായയ്ക്ക് അകത്തും, മറ്റുമായി സ്വര്‍ണക്കടത്തിന് ഇപ്പോഴും നിര്‍ബാധം നടക്കുന്നു. കൂട്ടിന് ഉദ്യോഗസ്ഥരും
ദില്ലി/ കൊച്ചി : സ്വര്‍ണത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം കല്പിക്കുന്നവരാണ് ഇന്ത്യക്കാര്‍. നല്ലൊരു സമ്പാദ്യ മാര്‍ഗ്ഗമായും സ്വര്‍ണത്തെ കാണുന്നു. എന്നാല്‍ വലിയ നികുതിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കൊണ്ടു വരുന്നതിന് നല്‍കേണ്ടത്. മുംബൈ അധോലോകത്തില്‍ അടക്കം ഏറ്റവും സാഹസികമായി ചെയ്യുന്ന കുറ്റകൃത്യം സ്വര്‍ണക്കടത്താണ്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് സ്വര്‍ണക്കടത്തിന്റെ കണാപ്പുറങ്ങള്‍. അവയില്‍ ചിലത് ഇതാ...

കഴിഞ്ഞ വര്‍ഷം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരന് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കഥ ഉദ്യോഗസ്ഥര്‍ പറയുന്നു.
കാലിന് പരിക്കേറ്റ് പ്ലാസറ്റര്‍ ഇട്ട് ഞൊണ്ടിക്കൊണ്ടാണ് യാത്രക്കാരന് വിമാനത്തില്‍ നിന്ന് പുറത്തേയ്ക്കിറങ്ങി വന്നത്. എന്നാല്‍ അയാളുടെ കാലിലെ കെട്ടിന് അസ്വാഭാവിക വലിപ്പം ഉള്ളതായി ചില ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്.. പ്ലാസ്റ്ററിന് അകത്ത് 1 കിലോ തൂക്കം വരുന്ന 4 സ്വര്‍ണക്കട്ടികള്‍. ഇവയുടെ ഭാരം കൊണ്ടാണ് യാത്രക്കാരന് നടക്കാന്‍ പറ്റാതിരുന്നതത്രേ..

മറ്റൊരു യാത്രക്കാരന് സ്വര്‍ണ കടത്താന്‍ കണ്ടുപിടിച്ച തന്ത്രം എന്തെന്നോ... കുഞ്ഞുങ്ങളുടെ ഡയപ്പേഴ്സിന് അകത്ത് സ്വര്‍ണ തകിടുകള്‍ ഒളിപ്പിച്ചു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ 50ല്‍ അധികം ഡയപ്പറുകള്‍ . എന്നാല്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉപകരണങ്ങളില്‍ ഇത് കണ്ടെത്താന്‍ കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

മറ്റൊരു വ്യത്യസ്തമായ രീതിയും പരീക്ഷിച്ചു. പഴുത്ത പപ്പായയ്ക്ക് അകത്ത് സ്വര്‍ണ ബിസ്ക്കറ്റുകള്‍. ഇതും സുരക്ഷാ ഉപകരണങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബാഗില്‍ നിന്ന് ഒരു പപ്പായ താഴെ വീണ് ചിന്നിച്ചിതറിയപ്പോഴാണ് ആ കാഴ്ച കണ്ടത്. 75 ലക്ഷത്തിലധികം വില വരുന്ന സ്വര്‍ണ ബിസ്ക്കറ്റുകളാണ് കടത്താന്‍ ശ്രമിച്ചത്.

അടിവസ്ത്രങ്ങള്‍ക്ക് ഉള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നത് പതിവായിരുന്നു. എന്നാല്‍ മെറ്റല്‍ ഡിക്റ്റക്റ്റര് വഴി കടന്ന് പോകുമ്പോള്‍ ഇത് എളുപ്പത്തില്‍ പിടിക്കപ്പെടും. ബ്രായ്ക്ക് അകത്താക്കിയാണ് സ്വര്‍ണ തകിടുകള്‍ കടത്താന്‍ ശ്രമിച്ചത്. ഒരു പെട്ടി നിറയെ ബ്രാ.. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പെട്ടി തുറന്ന് നോക്കി. ബ്രായുടെ പാഡുകള്‍ക്കുള്ളില്‍ ചെറിയ തകിടുകളാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വര്‍ണം.

റിസ്ക് എടുത്തും ആളുകള്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് നല്ല തുക കമ്മീഷന് കിട്ടും എന്നത് കൊണ്ടാണ്. വിമാനത്താവളങ്ങള്‍ക്ക് പുറത്ത് എത്തിച്ചാൽ മാത്രം മതി. എന്നാല്‍ സ്വര്‍ണമാണ് കയ്യില്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് അറിയാതെ കുടുങ്ങുന്ന പാവങ്ങളും ഉണ്ട്.

എല്ലാ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തിന് കൂട്ടു നില്ക്കുന്ന എന്നല്ല പറഞ്ഞത്. പക്ഷേ വലിയ തോതിലുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും മറ്റ് വിമാനത്താവള അധികൃതരുടെയും സമ്മതത്തോടെയാണ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത











Click it and Unblock the Notifications