എയര്‍ ഇന്ത്യ യാത്രക്കാരിക്ക് വീല്‍ ചെയര്‍ നല്‍കിയില്ല,പാസഞ്ചര്‍ കോച്ചിലേക്ക് ഇഴഞ്ഞ് നീങ്ങേണ്ടി വന്നു
ദില്ലി: ഭിന്നശേഷിയുള്ള യാത്രക്കാരിക്ക് എയര്‍ ഇന്ത്യ വീല്‍ ചെയര്‍ നല്‍കാതതിനെ തുടര്‍ന്ന് പാസഞ്ചര്‍ കോച്ചിലേക്ക് ഇഴഞ്ഞു നീങ്ങേണ്ടി വന്നു. ദില്ലി യുണിവേഴ്‌സിറ്റി അസോസിയറ്റ് പ്രൊഫസറായ അനിത ഘെയാണ് എയര്‍ ഇന്ത്യക്കെതിരെ സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി ഡെറാഡൂണില്‍ നിന്നും ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ എത്തിയ അനിത വീല്‍ ചെയര്‍ വേണമെന്ന് എയര്‍ഹോസ്റ്റസിനോട് ആവശ്യപ്പെട്ടിട്ടും എത്തിച്ചില്ല. തന്റെ ആവശ്യത്തെ പലതവണ പറഞ്ഞിട്ടും അവര്‍ നിരാകരിക്കുകയായിരുന്നു എന്ന് അനിത പറയുന്നു.

7.30 ന് എയര്‍പോര്‍ട്ടില്‍ എത്തിയ ഇവര്‍ 8.15 വരെ വില്‍ ചെയറിന് വേണ്ടി കാത്തിരുന്നെങ്കിലും ലഭിച്ചില്ല. പിന്നീടാണ് പാസഞ്ചര്‍ കോച്ചിലേക്ക് ഇഴഞ്ഞു നീങ്ങിയത്.
അനിതയുടെ പരാതിയെ എയര്‍ ഇന്ത്യ നിഷേധിക്കുകയാണ് ചെയ്തത്. വിമാനം ദൂടെ ഇറക്കിയതിനാല്‍ വീല്‍ ചെയര്‍ എത്താന്‍ വൈകി എന്നാണ് വീശദീകരണം. യാത്രക്കാരുടെ സുരക്ഷിതത്വതിനാണ് എയര്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നും യാത്രക്കാരിക്ക് സംഭവിച്ചത്തില്‍ ഖേദമുണ്ടെന്നും എയര്‍ ഇന്ത്യ പറഞ്ഞു.












Click it and Unblock the Notifications