മോദിയുടെ വിമാനത്തില്‍ ഗ്രനേഡ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാന്‍ ഒരുക്കിയിരുന്ന വിമാനത്തില്‍ നിന്ന് നിര്‍വ്വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സ്ഥിരം വിമാനം എന്തെങ്കിലും കാരണവശാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ബദലായി ഉപയോഗിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന വിമാനത്തിലാണ് ഗ്രനേഡ് കണ്ടെത്തിയത്.
എയര്‍ഇന്ത്യ വണ്‍ എന്ന ജംബോ ജെറ്റ് ആണ് സാധാരണ പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കാറുള്ളത്. പകരം സംവിധാനമായി തയ്യാറാക്കി നിര്‍ത്തിയിരുന്ന ബോയിങ് 746 വിമാനത്തിലാണ് ഗ്രനേഡ് കണ്ടെത്തിയത്. കനത്ത സുരക്ഷാ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.

മോദി അമേരിക്കയില്‍ നിന്ന് തിരിച്ച് ദില്ലിയില്‍ എത്തിയതിന് ശേഷം ഈ വിമാനം എയര്‍ ഇന്ത്യയുടെ സ്ഥിരം സര്‍വ്വീസുകള്‍ക്കായി വിട്ടുകൊടുത്തിരുന്നു. ദില്ലിയില്‍ നിന്ന് മുംബൈ, ഹൈദരാബാദ് വഴി ജിദ്ദയിലേക്കാണ് വിമാനം സര്‍വ്വീസ് നടത്തിയത്. ജിദ്ദ വിമാനത്താവളത്തില്‍ വച്ചാണ് ഗ്രനേഡ് കണ്ടെത്തിയത്.
വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ ആണ് ഗ്രനേഡ് ഉണ്ടായിരുന്നത്. നിര്‍വ്വീര്യമാക്കിയതെങ്കിലും വിമാനത്തിനുള്ളില്‍ ഗ്രനേഡുമായി ഒരാള്‍ കടന്നത് വന്‍ സുരക്ഷാ വീഴ്ചയാണ്. അതും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാന്‍ തയ്യാറാക്കി വച്ചിരുന്ന വിമാനത്തില്‍...
വിമാനം ഇപ്പോള്‍ ജിദ്ദ വിമാനത്താവളത്തിലാണ് ഉള്ളത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിക്കണ്ട വിമാനത്തിന്റെ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ജിദ്ദ വിമാനത്താവള അധികൃതര്‍ പരിശോധനക്ക് ശേഷം വിമാനം സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം.












Click it and Unblock the Notifications