ആധാറിന് പുറമെ പുതിയ കാര്‍ഡ്; നിര്‍ദേശവുമായി അമിത് ഷാ, ജനസംഖ്യാ കണക്കെടുപ്പ് ആപ്പ് വഴി
ദില്ലി: രാജ്യത്ത് വീണ്ടും ജനസംഖ്യാ കണക്കെടുപ്പ് വരുന്നു. വീടുകള്‍ തോറും ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങി നടത്തുന്ന കണക്കെടുപ്പ് ആയിരിക്കില്ല. പകരം മൊബൈല്‍ ആപ്പ് വഴിയാകും കണക്കെടുപ്പ് നടത്തുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്.
മാത്രമല്ല, പുതിയ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാ പൗരന്മാര്ക്കും അനുവദിക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഒട്ടേറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു കാര്‍ഡ് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2021ലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. അമിത് ഷായുടെ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ.....

മൊബൈല്‍ ആപ്പ് വഴി
മൊബൈല്‍ ആപ്പ് വഴിയാകും അടുത്ത കണക്കെടുപ്പ് നടത്തുകയെന്ന് അമിത് ഷാ പറഞ്ഞു. 2021ലായിരിക്കും അടുത്ത കണക്കെടുപ്പ്. പേപ്പര്‍ കണക്കെടുപ്പില്‍ നിന്ന് ഡിജിറ്റല്‍ കണക്കെടുപ്പിലേക്ക് രാജ്യം മാറുകയാണെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

സമഗ്രമായ ഒരു കാര്‍ഡ്
വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു കാര്‍ഡ് നടപ്പാക്കുന്ന കാര്യവും അമിത് ഷാ പ്രഖ്യാപിച്ചു. പാസ്പോര്‍ട്ട്, ആധാര്‍, വോട്ടര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, എന്നിവയുടെ ആവശ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന കാര്‍ഡ് ആയിരിക്കും പുതിയത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍
2021ലെ സെന്‍സസില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. 140 വര്‍ഷത്തെ കണക്കെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാകും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രേഖകള്‍ ശേഖരിക്കുന്നത്. മൊബൈലില്‍ പുതിയ ആപ്പ് ഉപയോഗിക്കുന്നതിന് പ്രത്യേക ബോധവല്‍ക്കരണം നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

121 കോടി ജനങ്ങള്‍
2011ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. ഇതുപ്രകാരം 121 കോടി ജനങ്ങള്‍ ഇന്ത്യയിലുണ്ട്. രണ്ടുഘട്ടങ്ങളിലായിട്ടാകും സെന്‍സസ് നടത്തുക. 2020 ഒക്ടോബറില്‍ ആദ്യഘട്ടവും 2021 മാര്‍ച്ചില്‍ രണ്ടാംഘട്ടവും നടക്കും. മഞ്ഞ് വീഴുന്ന മേഖലകളിലാകും ആദ്യ കണക്കെടുപ്പ് നടത്തുക.

ഒരു വ്യക്തി മരിച്ചാല്‍ പോലും
സെന്‍സെക്സ് അതോറിറ്റിയായ ജന്‍ഗണന ഭവന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഒരു വ്യക്തി മരിച്ചാല്‍ പോലും ജനസംഖ്യാ രജിസ്റ്ററില്‍ അപ്ഡേറ്റാകുന്ന തരത്തിലുള്ള മാറ്റമാണ് താന്‍ നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഫോണുകളിലും ലഭിക്കുന്ന ആപ്പ് വഴിയാകും കണക്കെടുപ്പ് നടത്തുക.

2021ലെ കണക്കെടുപ്പിന്റെ പ്രത്യേകത
2021ലെ കണക്കെടുപ്പില്‍ ഒബിസി വിഭാഗത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ഉള്‍പ്പെടുത്തും. ആദ്യമായിട്ടാകും ഒബിസി കണക്ക് തയ്യാറാക്കുന്നത്. ഡിജിറ്റല്‍ സെന്‍സസിന് 12000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്യൂമറേറ്റര്‍മാരെ കണക്കെടുപ്പിന് ചുമതലപ്പെടുത്തും. ഇവര്‍ ആപ്പ് ഉപയോഗിക്കേണ്ട രീതി ജനങ്ങളെ ബോധവല്‍ക്കരിക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications