ഡിജിറ്റല്‍ സ്വര്‍ണത്തെ വീണ്ടും കൈയൊഴിഞ്ഞ് സെബി... 'നിയമചട്ടക്കൂട് ആലോചനയില്‍ പോലുമില്ല'
ഡിജിറ്റല്‍ സ്വര്‍ണത്തിനായി പുതിയ നിയന്ത്രണ ചട്ടക്കൂട് കൊണ്ടുവരാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ല എന്ന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചെയര്മാന് തുഹിന്‍ കാന്ത പാണ്ഡെ. ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ സുരക്ഷയില്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ല എന്ന് നേരത്തെ തന്നെ സെബി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചെയര്‍മാന്റെ പ്രതികരണം.
ഡിജിറ്റല്‍ ഗോള്‍ഡ് മാര്‍ക്കറ്റ് റെഗുലേറ്ററുടെ പരിധിയില്‍ വരുന്നില്ല എന്ന് തുഹിന്‍ കാന്ത വ്യക്തമാക്കി. 'ഞങ്ങളുടെ സ്വര്‍ണ നിയന്ത്രണങ്ങള്‍ ഇതിനകം ഒരു പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന സ്വര്‍ണ ഇടിഎഫുകള്‍ വഴിയോ വ്യാപാരം ചെയ്യാവുന്ന സ്വര്‍ണ്ണ സെക്യൂരിറ്റികള്‍ വഴിയോ സ്വര്‍ണ നിക്ഷേപം നടത്താം. നിയന്ത്രിത മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉല്‍പ്പന്നങ്ങളാണിവ,' അദ്ദേഹം പറഞ്ഞു.

അതിനാല്‍ ഇപ്പോള്‍ തങ്ങള്‍ ഈ ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പ്ലാറ്റ്ഫോമുകളിലൂടെ ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ നിക്ഷേപത്തില്‍ ഗണ്യമായ കുതിച്ചുചാട്ടമുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യുപിഐ (ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ്) വഴിയുള്ള ഡിജിറ്റല്‍ സ്വര്‍ണ വാങ്ങലുകളുടെ അളവ് 16 മാസത്തിനുള്ളില്‍ 377% വര്‍ധിച്ച് 99.77 ദശലക്ഷം ഇടപാടുകളായി.
അതേസമയം 2024 ഏപ്രിലില്‍ ഇത് 20.92 ദശലക്ഷം ഇടപാടുകളായിരുന്നുവെന്ന് എന്‍പിസിഐയുടെ ഡാറ്റ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ സ്വര്‍ണ വാങ്ങലുകളുടെ മൂല്യം ഇരട്ടിയിലധികം വര്‍ധിച്ച് ഒക്ടോബറില്‍ 1,184 കോടി രൂപയായി, 2024 ഏപ്രിലില്‍ ഇത് 550 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 8-ന്, ഭൗതിക സ്വര്‍ണ നിക്ഷേപത്തിന് പകരമായി വിപണനം ചെയ്യുന്ന ഡിജിറ്റല്‍ സ്വര്‍ണം / ഇ-ഗോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ നിയന്ത്രണാതീതമാണെന്ന് സെബി പറഞ്ഞിരുന്നു.
അവയ്ക്ക് കാര്യമായ അപകടസാധ്യതയുണ്ടാകാമെന്നും നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്കി സെബി ഒരു പൊതു അറിയിപ്പ് നല്‍കിയിരുന്നു. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈനായി സ്വര്‍ണം വാങ്ങുന്നതിനുള്ള ഒരു ബദല്‍ രീതിയായി ഡിജിറ്റല്‍ സ്വര്‍ണം പ്രോത്സാഹിപ്പിക്കപ്പെടുന്നു, ഈ ഡിജിറ്റല്‍ നിക്ഷേപ ഓപ്ഷനുകള്‍ വില്‍ക്കുന്ന കമ്പനികളുടെ സുരക്ഷിതവും ഇന്‍ഷ്വര്‍ ചെയ്തതുമായ വാള്‍ട്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക സ്വര്‍ണത്തിന്റെ പിന്തുണയോടെയാണിത്,' സെബി പറഞ്ഞു.
PhonePe, Google Pay, Paytm via SafeGold പോലുള്ള പ്രധാന ഫിന്‍ടെക് കമ്പനികളും CaratLane, Tanishq, MMTC-PAMP പോലുള്ള മറ്റ് ആഭരണ കമ്പനികളും ഈ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ സൂക്ഷിക്കാന്‍ നിക്ഷേപകര്‍ക്ക് ഇലക്ട്രോണിക് വാള്‍ട്ടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications