വിഷന്‍ 2020 എന്ന ലക്ഷ്യം. ഡിജിറ്റൽ ഇന്ത്യ നൽകിയ സംഭാവനകൾ... പിന്നിലല്ല നാം
ദില്ലി: എപിജെ അബ്ദുള്‍ കലാം ഇന്ത്യയുടെ ഭാവി, സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി വിഭാവനം ചെയ്തിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സാങ്കേതിക വിദ്യ വഴി സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ടെക്നോളജി വിഷന്‍ 2020 വഴി വരുന്ന 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്‍ഷിക ഉല്പാദനത്തിലെ വളര്‍ച്ചയ്ക്കൊപ്പം സമ്പദ് വ്യവസ്ഥയുടെ വികസനവും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളും വിദ്യാഭ്യാസത്തിന്റെ വ്യാപ്തിയും കൂടും എന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്തായാലും, ശാസ്ത്ര സാങ്കേതിക മേഖലയിലും, പ്രത്യേകിച്ച് ഡിജിറ്റല്‍ മേഖലയിലും ഇന്ത്യ മികച്ച മുന്നേറ്റം തന്നെയാണ് ഇക്കാലയളവിൽ നടത്തിയിട്ടുള്ളത്.

ഡിജിറ്റല്‍ ഇന്ത്യ, സാധാരണ ജീവിതത്തിൽ
ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ ദൈനം ദിന ജീവിതത്തില്‍ ഡിജിറ്റല്‍ ഇന്ത്യ എങ്ങനെയാണ് ഇടപെടുന്നത് എന്ന് പരിശോധിക്കാം. നിലവില്‍ ഡിജിറ്റലൈസ് ചെയ്ത 3,89,000-ലധികം പൊതു സേവന കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നതായി കാണാം. അവിടെ നിന്ന് ഏതൊരു വ്യക്തിക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവന മേഖലയുമായി ബന്ധിപ്പിക്കാന്‍ കഴിയും. രാജ്യത്തെ 1,29,973 ഗ്രാമപഞ്ചായത്തുകളെ ഇന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 86,84,42,30,00,000 രൂപയുടെ ഡിജിറ്റൽ കൈമാറ്റം നടന്നിട്ടുണ്ട് എന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം 12,39,78,35,000 ഡിജിറ്റല്‍ ഇടപാടുകള്‍ യുപിഐ വഴി പൂര്‍ത്തിയാക്കി.

ജോലികള്‍ എളുപ്പമാക്കി
ഇന്ന്, രാജ്യത്തെ സാധാരണക്കാര്‍ ഡിജിറ്റല്‍ ഇന്ത്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് സെൽഫ് പോര്‍ട്ടലിലും അപ്ലിക്കേഷനിലും രജിസ്റ്റര്‍ ചെയ്ത 23,66,000 ഉപയോക്താക്കള്‍. എല്ലാവര്ക്കും തുല്യമായ പ്രവേശനവും മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് ഈ പദ്ധതി. രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഡിജിറ്റല്‍ ഇന്ത്യയുടെ വ്യാപ്തി വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, കാര്‍ഷിക മേഖലയ്ക്കും സംഭാവന നല്കുന്നു. ഉദാഹരണത്തിന്, രാജ്യത്തെ 1,65,53,909 ല്‍ അധികം കര്‍ഷകര്‍ ഇ-നാം പ്ലാറ്റ്ഫോമില്‍ ചേര്‍ന്നിട്ടുണ്ട്. അതുവഴി അവര്‍ക്ക് ദേശീയതല വിപണിയിൽ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ വില്ക്കാന് കഴിയും. അതുപോലെ, സര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ഇ-മാര്‍ക്കറ്റ്പ്ലെയ്സ് (ജിഎം) ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴി 3,92,82,99,99,999 രൂപയുടെ ഓര്‍ഡറുകള്‍ ഇതുവരെ ലഭിച്ചു.

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് മുന്നോടിയായുള്ള ലക്ഷ്യം
ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഇന്ത്യ വളരെയധികം മുന്നേറി. നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. യുഎസിലെയടക്കം ഉപഗ്രഹങ്ങള്‍ ഒരേസമയം ബഹിരാകാശത്തേക്ക് അയച്ച റെക്കോര്‍ഡ് ഇന്ന് ഇന്ത്യയ്ക്കുണ്ട്. 2024 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവവസ്ഥയിലെത്തുക എന്നതാണ് ലക്ഷ്യം. അതിൽ ഡിജിറ്റല്‍ ഇന്ത്യയുടെ സംഭാവന അതിന്റെ അഞ്ചിലൊന്ന് വരും. കലാമിന്റെ കാഴ്ചപ്പാട് അനുസരിച്ച് 2020 ഓടെ രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും 3 ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് വിഭാവനം ചെയ്തിരുന്നു. ഇന്ന് ഇന്ത്യ അത് മറികടന്ന് 5ജിയില്‍ എത്തി നില്ക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സര്‍ക്കാര്‍ ഇ-ഭരണം, ഡാറ്റാ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങി. അതിവേഗ ഇന്റര്‍നെറ്റ് വഴി ഓരോ ഗ്രാമത്തിനും പൗരകേന്ദ്രീകൃത സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങളാണ് രാജ്യത്ത് ഒരുങ്ങുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications