കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷന്‍ 2020 എന്ന ലക്ഷ്യം. ഡിജിറ്റൽ ഇന്ത്യ നൽകിയ സംഭാവനകൾ... പിന്നിലല്ല നാം

  • By S Swetha
Google Oneindia Malayalam News

ദില്ലി: എപിജെ അബ്ദുള്‍ കലാം ഇന്ത്യയുടെ ഭാവി, സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി വിഭാവനം ചെയ്തിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാങ്കേതിക വിദ്യ വഴി സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ടെക്‌നോളജി വിഷന്‍ 2020 വഴി വരുന്ന 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്‍ഷിക ഉല്‍പാദനത്തിലെ വളര്‍ച്ചയ്‌ക്കൊപ്പം സമ്പദ് വ്യവസ്ഥയുടെ വികസനവും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളും വിദ്യാഭ്യാസത്തിന്റെ വ്യാപ്തിയും കൂടും എന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്തായാലും, ശാസ്ത്ര സാങ്കേതിക മേഖലയിലും, പ്രത്യേകിച്ച് ഡിജിറ്റല്‍ മേഖലയിലും ഇന്ത്യ മികച്ച മുന്നേറ്റം തന്നെയാണ് ഇക്കാലയളവിൽ നടത്തിയിട്ടുള്ളത്.

 ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മഹാസഖ്യം!! ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മഹാസഖ്യം!! ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും

ഡിജിറ്റല്‍ ഇന്ത്യ, സാധാരണ ജീവിതത്തിൽ

ഡിജിറ്റല്‍ ഇന്ത്യ, സാധാരണ ജീവിതത്തിൽ

ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ ദൈനം ദിന ജീവിതത്തില്‍ ഡിജിറ്റല്‍ ഇന്ത്യ എങ്ങനെയാണ് ഇടപെടുന്നത് എന്ന് പരിശോധിക്കാം. നിലവില്‍ ഡിജിറ്റലൈസ് ചെയ്ത 3,89,000-ലധികം പൊതു സേവന കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നതായി കാണാം. അവിടെ നിന്ന് ഏതൊരു വ്യക്തിക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവന മേഖലയുമായി ബന്ധിപ്പിക്കാന്‍ കഴിയും. രാജ്യത്തെ 1,29,973 ഗ്രാമപഞ്ചായത്തുകളെ ഇന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 86,84,42,30,00,000 രൂപയുടെ ഡിജിറ്റൽ കൈമാറ്റം നടന്നിട്ടുണ്ട് എന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം 12,39,78,35,000 ഡിജിറ്റല്‍ ഇടപാടുകള്‍ യുപിഐ വഴി പൂര്‍ത്തിയാക്കി.

 ജോലികള്‍ എളുപ്പമാക്കി

ജോലികള്‍ എളുപ്പമാക്കി


ഇന്ന്, രാജ്യത്തെ സാധാരണക്കാര്‍ ഡിജിറ്റല്‍ ഇന്ത്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് സെൽഫ് പോര്‍ട്ടലിലും അപ്ലിക്കേഷനിലും രജിസ്റ്റര്‍ ചെയ്ത 23,66,000 ഉപയോക്താക്കള്‍. എല്ലാവര്‍ക്കും തുല്യമായ പ്രവേശനവും മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ഈ പദ്ധതി. രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഡിജിറ്റല്‍ ഇന്ത്യയുടെ വ്യാപ്തി വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, കാര്‍ഷിക മേഖലയ്ക്കും സംഭാവന നല്‍കുന്നു. ഉദാഹരണത്തിന്, രാജ്യത്തെ 1,65,53,909 ല്‍ അധികം കര്‍ഷകര്‍ ഇ-നാം പ്ലാറ്റ്ഫോമില്‍ ചേര്‍ന്നിട്ടുണ്ട്. അതുവഴി അവര്‍ക്ക് ദേശീയതല വിപണിയിൽ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ വില്‍ക്കാന്‍ കഴിയും. അതുപോലെ, സര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ് (ജിഎം) ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴി 3,92,82,99,99,999 രൂപയുടെ ഓര്‍ഡറുകള്‍ ഇതുവരെ ലഭിച്ചു.

 ഡിജിറ്റല്‍ ഇന്ത്യയ്ക്ക് മുന്നോടിയായുള്ള ലക്ഷ്യം

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് മുന്നോടിയായുള്ള ലക്ഷ്യം

ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഇന്ത്യ വളരെയധികം മുന്നേറി. നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. യുഎസിലെയടക്കം ഉപഗ്രഹങ്ങള്‍ ഒരേസമയം ബഹിരാകാശത്തേക്ക് അയച്ച റെക്കോര്‍ഡ് ഇന്ന് ഇന്ത്യയ്ക്കുണ്ട്. 2024 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവവസ്ഥയിലെത്തുക എന്നതാണ് ലക്ഷ്യം. അതിൽ ഡിജിറ്റല്‍ ഇന്ത്യയുടെ സംഭാവന അതിന്റെ അഞ്ചിലൊന്ന് വരും. കലാമിന്റെ കാഴ്ചപ്പാട് അനുസരിച്ച് 2020 ഓടെ രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും 3 ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് വിഭാവനം ചെയ്തിരുന്നു. ഇന്ന് ഇന്ത്യ അത് മറികടന്ന് 5ജിയില്‍ എത്തി നില്‍ക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സര്‍ക്കാര്‍ ഇ-ഭരണം, ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങി. അതിവേഗ ഇന്റര്‍നെറ്റ് വഴി ഓരോ ഗ്രാമത്തിനും പൗരകേന്ദ്രീകൃത സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങളാണ് രാജ്യത്ത് ഒരുങ്ങുന്നത്.

English summary
Digital India's contribution to Vission 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X