സുദര്ശന് ടിവി കേസ്:ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
ദില്ലി: ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും അനിയന്ത്രിതമാണെന്നും വിദേഷവും അക്രമവും പ്രചരിപ്പിക്കുന്നതിന് പുറമേ ആളുകളുടെ യശസിനെ കളങ്കപ്പെടുത്തുവെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുദര്ശന് ടിവിയിലെ യുപിഎസ്സി ജിഹാദിനെതിരായ കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ സത്യവാങ്മുലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ മീഡിയയുടെ നിയമങ്ങള്‍ ഒരു വിഷയമാണെന്നും അത് പാര്‍ലമെന്റ് പരിശോധിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ട് വരാന്‍ സുപ്രീംകോടതി ആലോചിക്കുന്നുണ്ടെങ്കില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു. ചാനലിനും പത്രങ്ങള്‍ക്കും മതിയായ നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ കാര്യങ്ങള്‍ അത്തരത്തിലല്ലെന്നും കേന്ദ്രം സൂപ്രീംകോടതിയില്‍ അറിയിച്ചു. ഒരു വാര്‍ത്താ ചാനലിന് അനുമതി നല്‍കുന്നതിന് മുമ്പ് ദേശിയ സുരക്ഷ കൂടി ആഭ്യന്തര മന്ത്രാലയം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളാണ് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
സിവില്‍ സര്‍വീസില്‍ കൂടുതലായി മുസ്ലീങ്ങള്‍ എത്തുന്നത് യുപിഎസ്സി ജിഹാദാണെന്നാരോപിച്ച സുദര്ശന് ടിവിയുടെ കേസില്‍ രണ്ടാമത്തെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പരിപാടിക്ക് സുപ്രീംകോടതി നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പരിപാടി ഒരു പ്രത്യേകം സമുദായത്തെ വഞ്ചിക്കുന്നതാണെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications