കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുദര്‍ശന്‍ ടിവി കേസ്:ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Google Oneindia Malayalam News

ദില്ലി: ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും അനിയന്ത്രിതമാണെന്നും വിദേഷവും അക്രമവും പ്രചരിപ്പിക്കുന്നതിന് പുറമേ ആളുകളുടെ യശസിനെ കളങ്കപ്പെടുത്തുവെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുദര്‍ശന്‍ ടിവിയിലെ യുപിഎസ്‌സി ജിഹാദിനെതിരായ കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ സത്യവാങ്മുലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ മീഡിയയുടെ നിയമങ്ങള്‍ ഒരു വിഷയമാണെന്നും അത് പാര്‍ലമെന്റ് പരിശോധിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

sc

ഇക്കാര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ട് വരാന്‍ സുപ്രീംകോടതി ആലോചിക്കുന്നുണ്ടെങ്കില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു. ചാനലിനും പത്രങ്ങള്‍ക്കും മതിയായ നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ കാര്യങ്ങള്‍ അത്തരത്തിലല്ലെന്നും കേന്ദ്രം സൂപ്രീംകോടതിയില്‍ അറിയിച്ചു. ഒരു വാര്‍ത്താ ചാനലിന് അനുമതി നല്‍കുന്നതിന് മുമ്പ് ദേശിയ സുരക്ഷ കൂടി ആഭ്യന്തര മന്ത്രാലയം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളാണ് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

സിവില്‍ സര്‍വീസില്‍ കൂടുതലായി മുസ്ലീങ്ങള്‍ എത്തുന്നത് യുപിഎസ്‌സി ജിഹാദാണെന്നാരോപിച്ച സുദര്‍ശന്‍ ടിവിയുടെ കേസില്‍ രണ്ടാമത്തെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പരിപാടിക്ക് സുപ്രീംകോടതി നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പരിപാടി ഒരു പ്രത്യേകം സമുദായത്തെ വഞ്ചിക്കുന്നതാണെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍.

കേരളത്തില്‍ ഇന്ന് 13 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 12 പ്രദേശങ്ങളെ ഒഴിവാക്കികേരളത്തില്‍ ഇന്ന് 13 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 12 പ്രദേശങ്ങളെ ഒഴിവാക്കി

 വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തു ; പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നു!! ജാഗ്രതാ നിർദ്ദേശം വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തു ; പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നു!! ജാഗ്രതാ നിർദ്ദേശം

English summary
Digital media is uncontrolled; The Center has asked the Supreme Court to restrict digital media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X