ഡിജിറ്റല്‍ വിവര സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് പ്രതിപക്ഷം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിവര സുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബില്‍ സഭയില്‍ കൊണ്ടുവന്നത്. വ്യക്തി വിവരങ്ങളില്‍ കൈ കടത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഓരോ വ്യക്തിക്കും സ്വന്തം വിവരങ്ങള്‍ സംരക്ഷിക്കാനും, അത് നിയമപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും സംരക്ഷണം നല്കുന്ന ബില്ലാണിത്. കോണ്‍ഗ്രസ് എംപിമാരായ ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, ശശി തരൂര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന് പോലുള്ള പ്രമുഖരെല്ലാം ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു.ബില്ലിന്റെ കരട് രൂപം 2022 നവംബര്‍ ഐടി മന്ത്രാലയം പുറത്തുവിട്ടിരുന്നു.

നിരവധി നിര്‍ദേശങ്ങള്‍ക്കും, മാറ്റങ്ങള്‍ക്കും ശേഷമാണ് ഇത് അവതരിപ്പിക്കാനെത്തിയത്. അതേസമയം വിവാദത്തില്‍ മുങ്ങിയായിരുന്നു ബില്‍ അവതരണം. ധനകാര്യ ബില്ലായി ഇതിനെ അവതരിപ്പിച്ചത് എന്തിനാണെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. എന്നാല്‍ ഇതൊരു പൊതു ബില്ലാണെന്ന് മന്ത്രി ലോക്സഭയെ അറിയിച്ചു. അതേസമയം ഡിജിറ്റല്‍ ലോകത്തിന്റെ കാലത്ത് പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കാനും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കാനും അവസരമൊരുക്കുന്നതാണ് ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍.
തന്റെ അനുവാദമില്ലാതെ വിവരങ്ങള്‍ എന്തിന് ഉപയോഗിച്ചുവെന്ന് സ്വകാര്യ കമ്പനികളോട് അടക്കം പൗരന് ചോദിക്കാന്‍ അവകാശം നല്‍കുന്നതാണ് ബില്‍. ഒരു വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ആവശ്യമില്ലാതെ വാങ്ങി പരസ്യ പ്രചാരണത്തിനും മറ്റും ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ഈ ബില്‍ നിയമമാകുന്നതോടെ സാധിക്കും. ഈ നിയമപ്രകരം സോഷ്യല്‍ മീഡിയ മുതല്‍ ബാങ്കുകള്‍ വരെ ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ എന്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്ന്, ആ വ്യക്തിയെ അറിയിക്കേണ്ടി വരും.
വ്യക്തിവിവരം വാങ്ങുമ്പോള്‍ ഓരോന്നിന്റെയും ഉദ്ദേശ്യം ഉപയോക്താവിനെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.അതേസമയം വ്യക്തികള്‍ക്കായുള്ള ചില പ്രത്യേക അവകാശങ്ങള്‍ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം, തിരുത്തലുകള്‍ വരുത്താനുള്ള അവകാശം, പരാതി പരിഹാരം തുടങ്ങിയ അവകാശങ്ങളാണ് വ്യക്തികള്‍ക്ക് നല്‍കിയിരിക്കുന്നത്. ബില്‍ പ്രാബല്യത്തിലായാല്‍ കേന്ദ്ര സര്‍ക്കാര്‍ ഡാറ്റ സംരക്ഷണ ബോര്‍ഡ് രൂപീകരിക്കും.
ദേശീയസുരക്ഷ, പൊതുസമാധാനം എന്നീ വിഷയങ്ങളില്‍ ബില്ലിലുള്ള ചില വ്യവസ്ഥകളില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ ഒഴിവാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളെ പക്ഷേ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രം പരിഗണിക്കുന്നത്. കുട്ടികളുടെ ഡാറ്റ പ്രോസസിംഗിന് മുമ്പായി അവരുടെ രക്ഷിതാക്കളില്‍ നിന്നും സമ്മതം വാങ്ങണമെന്ന് ബില്ലില്‍ നിര്‍ദേശമുണ്ട്.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications