സിന്ധുവിന്റെ പേരില്‍ തന്നെ പരിഹസിച്ച ആരാധകന് സൈനയുടെ മറുപടി
ദില്ലി: ഒളിംപിക്സില്‍ ഇന്ത്യന്‍ സഹതാരം പി വി സിന്ധു മികച്ച പ്രകടനം നടത്തുന്നത് ചൂണ്ടിക്കാട്ടി തന്നെ പരിഹസിച്ച ആരാധകന് സൈന നേവാള്‍ മറുപടി നല്കി. ഇന്ത്യയ്ക്ക് മികച്ചൊരു താരത്തെ ലഭിച്ചിരിക്കുന്നു. സൈന താങ്കള്‍ ബാഗ് പാക്ക് ചെയ്തോളൂ എന്നായിരുന്നു അന്‍ഷുല്‍ സാഗര്‍ എന്ന വ്യക്തി സൈനയ്ക്കെതിരെ ട്വീറ്റ് ചെയ്തത്.
എന്നാല്‍, ട്വീറ്റിന് വളരെ സമചിത്തതയോടെയാണ് സൈന മറുപടി നല്‍കിയത്. തീര്‍ച്ചയായും വളരെ നന്ദി....സിന്ധു മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്....ഇന്ത്യയും.... എന്ന് സൈന മറുപടി ട്വീറ്റ് ചെയ്തു. തനിക്കെതിരെ സൈന രൂക്ഷമായി പ്രതികരിക്കുമെന്ന് കരുതി ആരാധകന് സൈനയുടെ മറുപടിയില്‍ അമ്പരന്നിട്ടുണ്ടാകണം.
Sure thank u 😀Sindhu is doing really well 👍India is doing really https://t.co/7Sf2rztear
— Saina Nehwal (@NSaina) August 18, 2016
ഇതോടെ അയാള്‍ സൈനയോട് ക്ഷമ ചോദിക്കാന്‍ തയ്യാറായി. താങ്കളെ വേദനിപ്പിക്കണം എന്നു കരുതിയല്ല ട്വീറ്റ് ചെയ്തത്. കടുത്തുപോയെങ്കില്‍ ക്ഷമിക്കണം. ഞാന്‍ താങ്കളുടെ ഒരു ആരാധകന് കൂടിയാണെന്ന് അന്‍ഷുല്‍ പ്രതികരിച്ചു. സൈനയുടെ ശാന്തമായ മറുപടിയാണ് അന്‍ഷുല്‍ സാഗറെ മാറ്റി ചിന്തിപ്പിച്ചത്.

ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ സൈനയ്ക്ക് റിയോയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല. കാല്‍മുട്ടിന് പരിക്കേറ്റ സൈന ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്താവുകയായിരുന്നു. കാലിലെ പരിക്ക് ഗുരുതരമായതോടെ കഴിഞ്ഞദിവസം സൈനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications