കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കറെക്കെതിരായ പരാമര്‍ശം: പ്രജ്ഞാ സിംഗ് താക്കൂറിനെതിരെ ആഞ്ഞടിച്ച് ദിഗ് വിജയ് സിംഗ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ആര്‍ എസ് എസ്സിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിപ്പിച്ചവരെ ഇവര്‍ അവഹേളിച്ചുവെന്നും സിംഗ് ആരോപിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയെ അപമാനിച്ച് ബിജെപിയുടെ സ്വാധി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ദിഗ് വിജയ് സിംഗിന്റെ വിമര്‍ശനം. ജയിലില്‍ കിടക്കുമ്പോള്‍ കര്‍ക്കറെ തന്നെ ഉപദ്രവിച്ചെന്നും അദ്ദേഹം കൊല്ലപ്പെട്ടതിന് കാരണം തന്റെ ശാപമാണെന്നായിരുന്നു സ്വാധിയുടെ വാക്കുകള്‍. എന്നാല്‍ പിന്നീട് പ്രജ്ഞ തന്റെ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിച്ചിരുന്നു.

ബിജെപിയുടെ രഹസ്യറിപ്പോര്‍ട്ട് ചോര്‍ന്നു; ഓരോ സംസ്ഥാനങ്ങളിലും എത്ര സീറ്റുകള്‍... യുപിയില്‍ വന്‍ നഷ്ടംബിജെപിയുടെ രഹസ്യറിപ്പോര്‍ട്ട് ചോര്‍ന്നു; ഓരോ സംസ്ഥാനങ്ങളിലും എത്ര സീറ്റുകള്‍... യുപിയില്‍ വന്‍ നഷ്ടം

ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരായ സമീപകാല പ്രസ്താവനകള്‍, എല്ലാം തന്നെ സംഘ പ്രവര്‍ത്തകരില്‍ നിന്നുമാണ് വരുന്നതെന്നും ദിഗ് വിജയ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. സംഘപരിവാറിനെതിരെ സംസാരിക്കുന്നവരെല്ലാം അവര്‍ക്ക് രാജ്യദ്രോഹികളാണ്. രാജ്യത്തെ രക്തസാക്ഷികള്‍ പോലും സംഘപരിവാര്‍ പിശാചുക്കളെ പോലെയാണ് കാണുന്നതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിയാക്കിയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് അല്ലാതെ സംഘപരിവാറിനെ അല്ല. ഞങ്ങള്‍ ഭാരതാംബയുടെ ഭക്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3919866-digvijay-

സ്വാതന്ത്ര്യത്തിന് ശേഷം ജനങ്ങളുടെ കഠിനാധ്വാനവും പട്ടാളക്കാരുടെയും പൊലീസുകാരുടെയും ത്യാഗവും ശക്തമായ ഭരണഘടനയും കോണ്‍ഗ്രസിന്റെ നയങ്ങളുമാണ് ശക്തമായ ഒരു ഇന്ത്യയെ പടുത്തുയര്‍ത്തിയത്. എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് നെഹ്രു രാജ്യത്തിന്റെ അടിത്തറ രൂപീകരിച്ചത്. ജനസംഘം സ്ഥാപകന്‍ ശ്യാം പ്രസാദ് മുഖര്‍ജിയടക്കം അതിലുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ രൂപീകരിക്കുന്ന ഇന്ത്യ രക്തസാക്ഷികളെ പോലും ബഹുമാനിക്കുന്നില്ലെന്നും സിംഗ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വാധിക്കെതിരെയാണ് ദിഗ് വിജയ് സിംഗ് മത്സരിക്കുന്നത്.
English summary
Digvijay Singh against Pragya Singh Takur on statement against Karkkare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X