സിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസും
ഭോപ്പാൽ; ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്റെ പക്ഷത്തെ 22 എംഎൽഎമാരും രാജിവെച്ച് മറുകണ്ടം ചാടിയതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ താഴെ വീണത്. അതുകൊണ്ട് തന്നെ അധികാരം നഷ്ടമയാതിന് പിന്നാലെ സിന്ധ്യയെ കടന്നാക്രമിക്കാൻ കിട്ടുന്ന ഒരു അവസരവും കോൺഗ്രസ് നേതൃത്വം പാഴാക്കാറില്ല.
Recommended Video
ഏറ്റവും ഒടുവിലായി സിന്ധ്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്വിജയ് സിംഗും അദ്ദേഹത്തിൻറെ മകനും. വിശദാംശങ്ങളിലേക്ക്

അതിമോഹമാണ്
ദിഗ് വിജയ് സിംഗും അദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ ജയ്വർധൻ സിംഗുമാണ് സിന്ധ്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മഹാരാജയുടെ അതിമോഹമാണ് ഒന്നാ സ്വതാന്ത്ര സമരം ഇന്ത്യ തോൽക്കാൻ ഇടയായതെന്ന് ജയ്വർധൻ സിംഗ് ട്വീറ്റ് ചെയ്തു. 1857 ലെ ആദ്യ സ്വാതന്ത്ര സമരം പരാജയപ്പെട്ടതിന് പിന്നിൽ മഹാരാജയുടെ അതിമോഹമാണ്. അല്ലെങ്കിൽ മംഗൽ പാണ്ഡെ, റാണി ലക്ഷ്മിബായ്, താന്തിയാ തോപ്പി, മറ്റ് സ്വാതന്ത്ര്യസമര സേനാനികൾ എന്നിവരുടെ രക്തസാക്ഷിത്വം 1857 ൽ തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുമായിരുന്നു, എന്നായിരുന്നു ജയ്വർധന്റെ ട്വീറ്റ്.

ശിപായി ലഹള പരാജയപ്പെടുത്താൻ
ശിപായി ലഹള പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന് സിന്ധ്യ രാജവംശം ബ്രിട്ടീഷുകാരുമായി കൈകോർത്തതാണെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. സിന്ധ്യ കോൺഗ്രസിനൊപ്പമുണ്ടായിരുന്നപ്പോൾ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മറ്റ് ബിജെപി നേതാക്കളും സിന്ധ്യയുടെ പൂർവ്വികരുടെ വഞ്ചനയെ കടന്നാക്രമിക്കാറുണ്ടായിരുന്നു. ജയവർധന്റെ ട്വീറ്റിന് പിന്നാലെ സിന്ധ്യയ്ക്കെതിരെ ചൗഹാൻ നടത്തിയ ഇത്തരത്തിലുള്ള ഒരു പ്രസംഗവും കോൺഗ്രസ് പങ്കുവെച്ചു.

റിലയൻസ് ഫൗണ്ടേഷന്റെ
കഴിഞ്ഞ ദിവസം ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്തതിനെ ചൊല്ലിയും കോൺഗ്രസ് സിന്ധ്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഗ്വാളിയാർ മേഖലയിലായിരുന്നു സിന്ധ്യ സഹായം വിതരണം ചെയ്തത്. സിന്ധ്യ സ്വന്തം പേരിൽ വിതരണം ചെയ്ത സാധങ്ങൾ റിലയൻസ് ഫൗണ്ടേഷന്റെ സഹായമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ദിഗ്വിജയ് സിംഗായിരുന്നു സിന്ധ്യക്കെതിരെ ആരോപണം ഉയർത്തിയത്.

പ്രതികരിക്കാതെ സിന്ധ്യ
മഹാരാജ് നിങ്ങളുടെ പൂർവ്വികർ ഒരുപാട് സമ്പത്തുള്ളവരല്ലേ. പല ട്രെസ്റ്റുകളും നിങ്ങൾ നടത്തി വരുന്നു. ദുരിതത്തിലായവർക്ക് ആ ട്രെസ്റ്റ് വഴി സഹായം നൽകാമായിരുന്നു. റിലയൻസ് ഫൗണ്ടേഷന്റെ സഹായം മോദിയുടെ പടവും സ്വന്തം പടവും ഉപയോഗിച്ച് വിതരണം ചെയ്യുന്നത് ശരിയാണോ എന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പരിഹാസം. അതേസമയം വിഷയത്തിൽ ഇതുവരെ സിന്ധ്യ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications