
രണ്ടിടത്ത് മാറ്റം, ഇനി ശിവരാജ് സിംഗ് ചൗഹാന് തെറിക്കും, മധ്യപ്രദേശില്‍ മാറ്റമെന്ന് ദിഗ് വിജയ് സിംഗ്
ഭോപ്പാല്‍: ഉത്തരാഖണ്ഡിലെ മാറ്റത്തിനും കര്‍ണാടകത്തില്‍ മാറ്റാന്‍ ഒരുങ്ങുന്നതിനും പിന്നാലെ ബിജെപി മധ്യപ്രദേശിലും അതേ വഴി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രണ്ട് പേര് മത്സരത്തിനുണ്ടെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാന് തെറിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഒരു നേതാവെന്ന് ദിഗ് വിജയ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ പ്രഹ്ലാദ് പട്ടേലിനുണ്ടെന്നും ദിഗ് വിജയ് സിംഗ് അവകാശപ്പെട്ടു. മറ്റൊരാള്‍ വിഡി ശര്‍മയാണ്. ഇയാള്‍ക്ക് ആര്‍എസ്എസിന്റെ പിന്തുണയുണ്ട്. മറ്റുള്ളവരോട് തനിക്ക് സഹതാപമുണ്ട്. മാമു തീര്‍ച്ചയായും പുറത്തുപോകുമെന്നും സിംഗ് പറഞ്ഞു. മാമാ എന്നുള്ളത് ശിവരാജ് സിംഗ് ചൗഹാനെ മധ്യപ്രദേശിലെ ജനങ്ങള്‍ വിളിക്കുന്ന പേരാണ്. കാരണവരായ അമ്മാവന് എന്ന അര്‍ത്ഥത്തിലാണ് ഈ പേര് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോള്‍ മുഖ്യമന്ത്രിമാരെ മാറ്റി കൊണ്ടിരിക്കുകയാണ്. അത് ബിജെപിയുടെ മധ്യപ്രദേശിലുള്ള നേതാക്കളില്‍ പലരും അവസരമായിട്ടാണ് കാണുന്നത്. ബിജെപിയില്‍ നിന്ന് മത്സരിക്കുന്നവരുടെ ലിസ്റ്റ് എനിക്കറിയാം. ്അത് പുറത്തുവിടുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ബിജെപി ഇതിനെതിരെ തിരിച്ചടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും രണ്ടാളുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ പറഞ്ഞു. ഒന്ന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി സോണിയയും മറ്റൊന്ന് സോണിയാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി രാഹുലുമാണ്. ബാക്കിയുള്ളവരോട് സഹതാപമുണ്ടെന്നും ശര്‍മ പരിഹസിച്ചു.
കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയത് ദിഗ് വിജയ് സിംഗ് കാരണമാണ്. കോണ്‍ഗ്രസിനെ പോലെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നാണ് ദിഗ് വിജയ് സിംഗ് കരുതുന്നത്. ബിജെപിയിലെ എല്ലാവരും ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരില്‍ അഭിമാനം കൊള്ളുന്നവരാണ്. ദിഗ് വിജയ് സിംഗിനെ പോലുള്ളവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതോടെ അവസാനിച്ചിരിക്കുകയാണെന്നും വിഡി ശര്‍മ പറഞ്ഞു. അതേസമയം ആദ്യം കമല്‍നാഥ് കോണ്‍ഗ്രസില്‍ കൈവശം വെച്ചിരിക്കുന്ന രണ്ട് പദവികള്‍ ഒഴിയട്ടെയെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.