കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഗ്‌വിജയ് സിംഗിന് ഭോപ്പാല്‍, ജോതിരാദിത്യ സിന്ധ്യക്ക് ഗ്വാളിയോര്‍, സ്ഥാനാര്‍ത്ഥിപട്ടിക ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന തിരക്കിലാണ്. മധ്യപ്രദേശില്‍ ആദ്യ ഘട്ട പട്ടികയില്‍ പത്ത് സ്ഥാനാര്‍ത്ഥികളുണ്ടാവും. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ നിന്നാണ് മത്സരിക്കുന്നത്. ജോതിരാദിത്യ സിന്ധ്യ ഗുണയില്‍ നിന്ന് മാറി ഗ്വാളിയോറില്‍ മത്സരിക്കും. അതേസമയം സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി ഗുണയില്‍ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

1

അതേസമയം സമാജ് വാദി പാര്‍ട്ടിയും ആദ്യ പട്ടിക മധ്യപ്രദേശില്‍ പുറത്ത് വിട്ടിട്ടുണ്ട്. ബിഎസ്പിയുമായി മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്പിക്ക് സഖ്യമുണ്ട്. ഇതിനിടെ ബീഹാറില്‍ ആര്‍ജെഡിയുമായുള്ള സഖ്യവും ഉറപ്പായിട്ടുണ്ട്. മാര്‍ച്ച് 17ന് സഖ്യം സംബന്ധിച്ച് തീരുമാനമുണ്ടാകും. പപ്പു യാദവ് മഹാസഖ്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. ഇതിനിടെ രാജസ്ഥാനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തീരുമാനമായെന്നാണ് സൂചന.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. വൈഭവ് ഗെലോട്ടിന് മികച്ച പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സംസ്ഥാന ഘടകത്തിലെ ജനറല്‍ സെക്രട്ടറിയാണ് വൈഭവ്. ജോധ്പൂരിലോ ജലോരെ-സിരോഹി മണ്ഡലത്തില്‍ നിന്നോ മത്സരിക്കാനാണ് സാധ്യത. ഈ രണ്ട് മണ്ഡലത്തിലെയും ജില്ലാ ഘടകങ്ങള്‍ വൈഭവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ചിട്ടുണ്ട്.

സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൈരാനയില്‍ തബസ്സും ഹസനാണ് സ്ഥാനാര്‍ത്ഥി. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ തബ്ബസും ഹസന്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം സിപിഎം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ബംഗാളിലെ റായ്ഗഞ്ചില്‍ നിന്ന് എംഡി സലീം മത്സരിക്കും. മുര്‍ഷിദാബാദില്‍ ബദ്രുദൂസ ഖാന്‍ മത്സരിക്കും.

ആരോഗ്യത്തില്‍ ശ്രദ്ധിച്ച് കോണ്‍ഗ്രസ്..... മിനിമം വേതനത്തിനൊപ്പം ആരോഗ്യ സംരക്ഷണവും!!ആരോഗ്യത്തില്‍ ശ്രദ്ധിച്ച് കോണ്‍ഗ്രസ്..... മിനിമം വേതനത്തിനൊപ്പം ആരോഗ്യ സംരക്ഷണവും!!

English summary
digvijay singh contest from bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X