മധ്യപ്രദേശില്‍ പ്രചാരണത്തിനില്ലെന്ന് ദിഗ്വിജയ് സിംഗ്.... താനിറങ്ങിയാല്‍ പാര്‍ട്ടി തോല്‍ക്കും!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ദിഗ്വിജയ് സിംഗ്. വേറൊന്നുമല്ല, താനിറങ്ങിയാല്‍ പാര്‍ട്ടി തോല്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇത്തവണ പ്രസംഗിക്കാനോ റാലികള്‍ക്കോ പോലും താനുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ദിഗ്വിജയ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇത്തവണ ദിഗ്വിജയ് സിംഗ് പാര്‍ട്ടിയുടെ സഖ്യ സാധ്യതകളെയാണ് മുന്നോട്ട് നയിക്കുന്നത്. ബിഎസ്പി പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മായാവതി ആരോപിച്ചത് ദിഗ്വിജയ് സിംഗാണ് സഖ്യസാധ്യത ഇല്ലാതാക്കിയതെന്നായിരുന്നു.

ഏറ്റവും ആത്മാര്‍ത്ഥമായ പരിശ്രമമില്ലെങ്കില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍പ്പുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പോലും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങണം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ പ്രയത്‌നമാണ് എല്ലാവരിലും നിന്നും വേണ്ടതെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. അതേസമയം ദിഗ്വിജയ് സിംഗിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായമില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം മത്സരരംഗത്തുണ്ടെങ്കില്‍ കോണ്‍ഗ്രസിനെ പ്രതിച്ഛായയെ തന്നെ അത് ബാധിക്കും. കഴിഞ്ഞ രണ്ട് തവണയും പാര്‍ട്ടി പരാജയപ്പെടാനുള്ള പ്രധാന കാരണം സിംഗാണെന്ന് രാഹുല്‍ ഗാന്ധി കരുതുന്നുണ്ട്. ഇതുകൊണ്ട് അദ്ദേഹം പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications