കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയോട് നേരിട്ട് പോരിനിറങ്ങി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്! ഒരു കാട്ടിൽ ഒരു കടുവ!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനത്തിന് പിറകെ ജ്യോതിരാദിത്യ സിന്ധ്യയോട് നേരിട്ട് പോരിനിറങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ വികസനത്തില്‍ സിന്ധ്യ പക്ഷത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. സിന്ധ്യ ക്യാംപിലെ 12 നേതാക്കള്‍ക്ക് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ ഇടം ലഭിച്ചു. ഇതോടെ 33 അംഗ മന്ത്രിസഭയില്‍ 14 പേരാണ് സിന്ധ്യയുടെ അനുയായികള്‍ ഉളളത്.

മന്ത്രിസഭാ വികസനത്തിന് പിറകേ മാധ്യമങ്ങളോട് പ്രതികരിക്കവേ ടൈഗര്‍ സിന്താ ഹെ( കടുവ ജീവനോടെ ഉണ്ട്) എന്ന് സിന്ധ്യ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു സിന്ധ്യയുടെ പ്രതികരണം. ഇതോടെ സിന്ധ്യയ്ക്ക് ചുട്ടമറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ഒരു കാട്ടില്‍ ഒരു കടുവ മാത്രമേ ഉണ്ടാകൂ എന്നാണ് ദിഗ്വിജയ് സിംഗ് തിരിച്ചടിച്ചിരിക്കുന്നത്.

mp

ട്വിറ്ററിലാണ് ദിഗ്വിജയ് സിംഗിന്റെ പ്രതികരണം. കടുവയുടെ സ്വഭാവം എന്താണെന്ന് അറിയുമോ. ഒരു കാട്ടില്‍ ഒരു കടുവ മാത്രമേ ഉണ്ടാകൂ എന്നാണ് ദിഗ്വിജയ് സിംഗിന്റെ ഒരു ട്വീറ്റ്. സിന്ധ്യയ്ക്കുളള മറ്റൊരു മറുപടി ട്വീറ്റ് ഇങ്ങനെയാണ്: '' വേട്ടയാടല്‍ നിരോധിക്കപ്പെട്ടിട്ടില്ലാതിരുന്ന കാലത്ത് താനും മാധവ റാവു സിന്ധ്യ( ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ്) യും കടുവ വേട്ടയ്ക്ക് പോകാറുണ്ടായിരുന്നു. ഇന്ദിരാ ജി വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നതില്‍പ്പിനെ താന്‍ കടുവകളെ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്യാന്‍ തുടങ്ങി.''

ഇത് കോൺഗ്രസിന്റെ പുതിയ മുഖം! ബിജെപിയുടെ ചീട്ട് കീറുന്ന അഞ്ചംഗ സംഘം! തെറിക്കുത്തരം മുറിപ്പത്തൽ!ഇത് കോൺഗ്രസിന്റെ പുതിയ മുഖം! ബിജെപിയുടെ ചീട്ട് കീറുന്ന അഞ്ചംഗ സംഘം! തെറിക്കുത്തരം മുറിപ്പത്തൽ!

ശിവരാജ് സിംഗ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും പരസ്പരം കടന്നാക്രമിക്കുന്ന ഒരു കൂട്ടം വീഡിയോകളും സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ല. സിന്ധ്യയുടെ കടുവ പരാമര്‍ശത്തെ പരിഹസിച്ച് കമല്‍നാഥും രംഗത്ത് വന്നിട്ടുണ്ട്. ഏത് കടുവ, കടലാസ് കടുവയാണോ അതോ സര്‍ക്കസ് കടുവ ആണോ ജീവനോടെ ഉളളത് എന്നാണ് കമല്‍നാഥിന്റെ പരിഹാസം.

കോൺഗ്രസിന്റെ 'മുഖ്യമന്ത്രി' ആര്? ഉമ്മൻ ചാണ്ടിയെ കെസി വേണുഗോപാൽ വെട്ടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ!കോൺഗ്രസിന്റെ 'മുഖ്യമന്ത്രി' ആര്? ഉമ്മൻ ചാണ്ടിയെ കെസി വേണുഗോപാൽ വെട്ടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ!

മുസ്ലീം ലീഗും കേരള കോൺഗ്രസും യുഡിഎഫ് വിടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേയിലെ നിർണായക കണ്ടെത്തൽ!മുസ്ലീം ലീഗും കേരള കോൺഗ്രസും യുഡിഎഫ് വിടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേയിലെ നിർണായക കണ്ടെത്തൽ!

English summary
Digvijay Singh gives reply to Jyotiraditya Scindia's Tiger Zinda Hai comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X