കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഗ്യാ സിംഗിന് മസൂദ് അസ്ഹറിനെ ശപിക്കാമായിരുന്നു... ബിജെപിയെ ട്രോളി ദിഗ്‌വിജയ് സിംഗ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പ്രഗ്യാ സിംഗ് ശപിക്കേണ്ടിയിരുന്നത് മസൂദ് അസ്ഹറിനെയായിരുന്നു. എന്നാല്‍ കശ്മീരില്‍ ആക്രമണങ്ങളോ, ഇന്ത്യക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്കോ നടത്തേണ്ടി വരില്ലെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പരിഹാസം. തീവ്രവാദിയെ ശപിക്കുന്നതിന് പകരം അവര്‍ ശപിച്ചത് മികച്ചൊരു പോലീസ് ഓഫീസറയാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

1

നേരത്തെ മലേഗാവ് സ്‌ഫോടനത്തില്‍ തന്നെ അറസ്റ്റ് ചെയ്ത ഹേമന്ദ് കര്‍ക്കറെ തന്നെ പരമാവധി ദ്രോഹിച്ചിരുന്നുവെന്നും, അതുകൊണ്ട് അദ്ദേഹത്തെ ശപിച്ച് കൊന്നെന്നുമാണ് പ്രഗ്യാ സിംഗ് പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് ഈ പ്രസ്താവനയെ തള്ളിയിരുന്നു. പ്രഗ്യാ സിംഗ് സൂക്ഷിച്ച് സംസാരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ദിഗ്വിജയ് സിംഗ് തുറന്നടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് തീവ്രവാദികളെ തുരത്തിയോടിച്ചെന്നാണ്, എന്നാല്‍ എന്തുകൊണ്ടാണ് പുല്‍വാമയും പത്താന്‍കോട്ടും ഉറിയും ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീവ്രവാദി ആക്രമണങ്ങള്‍ രാജ്യത്ത് പെരുകുകയാണ്. എന്തുകൊണ്ടാണ് നമുക്ക് അതിനെ ഇല്ലാതാക്കാന്‍ സാധിക്കാത്തതെന്നും ദിഗ്വിജയ് സിംഗ് ചോദിച്ചു.

ഹിന്ദുവും മുസ്ലീമും സിഖും ക്രിസ്ത്യനും സഹോദരന്‍മാരാണ്. ഹിന്ദുക്കള്‍ ഒന്നിക്കണമെന്നാണ് ഇവര്‍ പറയുന്നത്. മുസ്ലീങ്ങള്‍ ഈ രാജ്യം ഭരിച്ചിട്ടും നമ്മുടെ ഹിന്ദുവിന് ഒന്നും സംഭവിച്ചിട്ടില്ല. ബിജെപി നേതാക്കള്‍ പറയുന്നത് അതുകൊണ്ട് വിശ്വസിക്കേണ്ടതില്ല. അവര്‍ മതത്തെ വില്‍പ്പന ചരക്കാക്കുകയാണ്. ഹിന്ദു മതത്തില്‍ ഹര ഹര മഹാദേവ എന്ന പദം ഹര ഹര മോദിയാക്കി ബിജെപി ഹിന്ദുക്കളെ അപമാനാച്ചിരിക്കുകയാണെന്നു ദിഗ്വിജയ് സിംഗ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗ് അടിതെറ്റും.... ഷിയാ, സുന്നി വിഭാഗങ്ങള്‍ കോണ്‍ഗ്രസ്!!ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗ് അടിതെറ്റും.... ഷിയാ, സുന്നി വിഭാഗങ്ങള്‍ കോണ്‍ഗ്രസ്!!

English summary
digvijay singh hits out at pragya singh and bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X