കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണം

Google Oneindia Malayalam News

ഭോപ്പാല്‍: ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജപി ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തില്‍ ഏറിയത്. എന്നാല്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടം വലി പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് നാള്‍ക്ക് നാള്‍ തള്ളിവിടുന്നത്. മുഖ്യമന്ത്രി പദം നഷ്ടമായ സിന്ധ്യ സംസ്ഥാന അധ്യക്ഷ പദം നോട്ടമിട്ടുള്ള ചരടുവലികള്‍ ശക്തമാക്കിയിരിക്കുകയാണ്. അധ്യക്ഷ പദം നല്‍കിയില്ലേങ്കില്‍ രാജിവെച്ചൊഴിയുമെന്നതടക്കമുള്ള ഭീഷണികള്‍ സിന്ധ്യ ഉയര്‍ത്തുന്നുണ്ട്. കമല്‍നാഥിന്‍റ ഇരട്ടപദവിയാണ് സിന്ധ്യയെ ചൊടിപ്പിച്ചത്.

'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

ഇരുവരും തമ്മിലുള്ള തകര്‍ക്കം കൂട്ട രാജിയിലേക്ക് തന്നെ വഴിവെച്ചേക്കുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനിടെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിനെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സിംഗ് ശ്രമം നടത്തുന്നുണ്ടെന്ന ആരോപണങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.

 സര്‍ക്കാര്‍ നിയന്ത്രണം

സര്‍ക്കാര്‍ നിയന്ത്രണം

സംസ്ഥാന വനമന്ത്രി ഉമങ് സിംഗര്‍ ആണ് ദിഗ്വിജയ് സിംഗിനെതിരെ രംഗത്തെത്തിയത്. ഇദ്ദേഹം സിംഗിനെതിരെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്. ദിഗ്വിജയ് സിംഗ് നേരത്തേ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും നിയമനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയാനും മന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ദിഗ് വിജയ് സിംഗ് തന്നെയാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നിരിക്കെ അത്തരം ഒരു കത്തിന്‍റെ ആവശ്യം എന്താണെന്ന് സിംഗാര്‍ ചോദിച്ചു.

 അസ്ഥിരപ്പെടുത്താന്‍ ശ്രമം

അസ്ഥിരപ്പെടുത്താന്‍ ശ്രമം

സോണിയ ഗാന്ധിക്കെഴുതിയ കത്തിലും ഗുരുതരമായ ആരോപണങ്ങളാണ് സിംഗിനെതിരെ മന്ത്രി ഉന്നയിച്ചിരിക്കുന്നത്. അത്യന്തം വേദനയോടെയാണ് ഈ കത്തെഴുതുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ദിഗ് വിജയ് സിംഗിന്‍റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തെ അധികാര കേന്ദ്രമായി മാറാനാണ് ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നതെന്നും സിംഗാര്‍ പറഞ്ഞു.

 സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു

മുഖ്യമന്ത്രി കമല്‍നാഥിനും മറ്റ് മന്ത്രിമാര്‍ക്കും സിംഗ് കത്തെഴുതുകയും അതുവഴി സാമൂഹ്യമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. പ്രതിപക്ഷത്തിന് അടിക്കാന്‍ വടികൊടുക്കുന്നതിന് തുല്യമാണിത്, മന്ത്രി പറയുന്നു. വ്യാപം, പ്ലാന്‍റേഷന്‍ അഴിമതി എന്നിവയില്‍ സര്‍ക്കാരിന് കത്തെഴുതുന്ന സിംഗ് പക്ഷേ കുംഭമേള അഴിമതിയെ കുറിച്ച് ഒരു വരിപോലും എഴുതിയിട്ട് കണ്ടില്ല. അദ്ദേഹത്തിന്‍റെ മകന്‍ ജയ്വര്‍ധന്‍ സിംഗ് ആണ് നഗരകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് അദ്ദേഹം മൗനം പാലിക്കുന്നത്.

 എന്തുകൊണ്ട് മൗനം

എന്തുകൊണ്ട് മൗനം

കുംഭ മേള അഴിമതിയെ കുറിച്ച് കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്ത് കൊണ്ടാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ പാര്‍ട്ടി മൗനം തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സിംഗാറിന്‍റെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന നേതാവും പിആര്‍ മന്ത്രിയുമായ പിസി ശര്‍മ്മ രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിയായിരുന്നു ദിഗ് വിജയ് സിംഗ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കത്തെഴുതുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ശര്‍മ്മ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത് മാരത്തോൺ ചർച്ചയ്ക്ക് ശേഷം; പക്ഷേ, രണ്ടില കൈയ്യെത്താ ദൂരത്ത്...

പട്ടിക വര്‍ഗക്കാരനെന്ന് വ്യാജ സാക്ഷ്യപത്രം; മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അറസ്റ്റില്‍!!പട്ടിക വര്‍ഗക്കാരനെന്ന് വ്യാജ സാക്ഷ്യപത്രം; മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അറസ്റ്റില്‍!!

English summary
Digvijay singh is trying to destabilise Kamal nadh govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X