കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കച്ച മുറുക്കി ദിഗ്വിജയ് സിംഗ്; മുൻ ബിജെപി മന്ത്രി ദീപക് ജോഷിയും കോൺഗ്രസിലേക്കോ? പകച്ച് ബിജെപി

  • By Desk
Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ കൊഴുക്കുകയാണ്. ഏത് നിമിഷവും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നതിനാൽ കോൺഗ്രസ്-ബിജെപി ക്യാമ്പിൽ ചർച്ചകൾ തകൃതിയാണ്. സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കുമെന്നതിനാൽ തന്ത്രങ്ങൾ മെനയുകയാണ് പാർട്ടികൾ. തിരഞ്ഞെടുപ്പിൽ 22 സീറ്റുകൾ വിജയിക്കുമെന്ന അവകാശവാദമാണ് കോൺഗ്രസ് ഉയർത്തുന്നത്.

Recommended Video

cmsvideo
Digvijay Singh praised BJP leader Deepak Joshi | Oneindia Malayalam

അതിനിടെ ബിജെപി ക്യാമ്പ് കടുത്ത ആശങ്കയിലാണ്. കോൺഗ്രസിലേക്കുള്ള നേതാക്കളുടെ ചോർച്ചയിൽ പകച്ചിരിക്കുകയാണ് നേതൃത്വം. ഇതുവരെ മൂന്ന് പ്രമുഖരാണ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയിരിക്കുന്നത്. ഇനിയും കൂടുതൽ പേർ പാർട്ടി വിട്ടേക്കുമെന്നാണ് സൂചന.

 സർക്കാരിന്റെ നിലനിൽപ്

സർക്കാരിന്റെ നിലനിൽപ്

22 എംഎൽഎമാരെ കോൺഗ്രസിൽ നിന്നും രാജിവെപ്പിച്ച് മറുകണ്ടം ചാടിച്ചാണ് മധ്യപ്രദേശിൽ ബിജെപി അധികാരം പിടിച്ചത്. ഇനി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കസേര ഉറപ്പിക്കണമെങ്കിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിജയിക്കേണ്ടതുണ്ട്. കുറഞ്ഞത് 9 സീറ്റുകൾ ലഭിച്ചാലേ ഭരണം നിലനിർത്താൻ കഴിയൂ.

 കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

എന്നാൽ കൂറമാറിയെത്തിയവരുടെ വരവോടെ ഉടലെടുത്ത ഭിന്നതയാണ് ബിജെപിക്ക് കടുത്ത തലവേദനയായിരിക്കുന്നത്. സിന്ധ്യ കുടുംബത്തേയും ജ്യോതിരാദിത്യ സിന്ധ്യയേയും ശത്രുവായി പ്രഖ്യാപിച്ച നിരവധി നേതാക്കൾ സംസ്ഥാന ബിജെപിയിൽ ഉണ്ട്. സിന്ധ്യയുടേയും കോൺഗ്രസ് വിമതരുടേയും വരവിൽ തുടക്കം മുതൽ തന്നെ കടുത്ത എതിർപ്പായിരുന്നു സംസ്ഥാന ബിജെപി നേതാക്കൾ ഉയർത്തിയത്.

 രാജ്യസഭ സീറ്റ്

രാജ്യസഭ സീറ്റ്

രാജ്യസഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് കൊണ്ട് ദേശീയ നേതൃത്വമായിരുന്നു സംസ്ഥാനത്ത് ഓപ്പറേഷൻ ലോട്ടസിന് തന്ത്രം മെനഞ്ഞത്. സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമായിരുന്നു ഓഫർ. കൂറുമാറിയെത്തിയവർക്ക് മന്ത്രി പദവിയും.

 ചൊടിച്ച് നേതാക്കൾ

ചൊടിച്ച് നേതാക്കൾ

എന്നാൽ വിമതരുടെ വരവോട് തങ്ങളുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിൽ ആകുമെന്ന ആശങ്കയിലാണ് ബിജെപി നേതാക്കൾ. ഉപതിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിയവരെ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനവും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

3 പേർ കോൺഗ്രസിൽ

3 പേർ കോൺഗ്രസിൽ

ഇതോടെ പാർട്ടിയുമായി ഇടഞ്ഞ് കോൺഗ്രസിലേക്ക് ഒഴുകുകയാണ് ബിജെപി നേതാക്കൾ ഇതിനോടകം തന്നെ മൂന്ന് പ്രമുഖർ പാർട്ടി വിട്ടുണ്ട്. മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ പ്രേമചന്ദ്ര ഗുഡ്ഡുവാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയവരില്‍ പ്രമുഖന്‍. സിന്ധ്യയോട് ഇടഞ്ഞ് മുൻപ് കോൺഗ്രസ് വിട്ട നേതാവാണ് ഗുഡ്ഡു. സിന്ധ്യ തന്നെയാണ് ഗുഡ്ഡുവിന്റെ കോൺഗ്രസ് മടക്കത്തിനും കാരണമായിരിക്കുന്നത്.

കോൺഗ്രസിലേക്ക് ഒഴുക്ക്

കോൺഗ്രസിലേക്ക് ഒഴുക്ക്

ഇതോടെ പാർട്ടിയുമായി ഇടഞ്ഞ് കോൺഗ്രസിലേക്ക് ഒഴുകുകയാണ് ബിജെപി നേതാക്കൾ ഇതിനോടകം തന്നെ മൂന്ന് പ്രമുഖർ പാർട്ടി വിട്ടുണ്ട്. മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ പ്രേമചന്ദ്ര ഗുഡ്ഡുവാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയവരില്‍ പ്രമുഖന്‍. സിന്ധ്യയോട് ഇടഞ്ഞ് മുൻപ് കോൺഗ്രസ് വിട്ട നേതാവാണ് ഗുഡ്ഡു. സിന്ധ്യ തന്നെയാണ് ഗുഡ്ഡുവിന്റെ കോൺഗ്രസ് മടക്കത്തിനും കാരണമായിരിക്കുന്നത്.

കോൺഗ്രസിൽ തിരിച്ചെത്തി

കോൺഗ്രസിൽ തിരിച്ചെത്തി

13 വർഷത്തോളം ബിജെപി മന്ത്രിയായിരുന്ന ബാലേന്ദു ശുക്ലയും ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ ഏറ്റവും അടുത്ത നേതാവായിരുന്നു ശുക്ല.സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട എംഎല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാന അധ്യക്ഷനുമായ സത്യന്ദ്ര യാദവും കോൺഗ്രസിൽ തിരിച്ചെത്തി.

വിമതസ്വരം ഉയർത്തി ദീപക് ജോഷി

വിമതസ്വരം ഉയർത്തി ദീപക് ജോഷി

ഏറ്റവും ഒടുവിലായി മുൻ മന്ത്രി ദീപക് ജോഷി കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നാണ് വിവരം.
ബിജെപിയിൽ ആദ്യ വിമത സ്വരം ഉയർത്തിയ നേതാവായിരുന്നു മുൻ മന്ത്രി കൈലാസ് ജോഷിയുടെ മകനാണ് ദീപക് ജോഷി. കഴിഞ്ഞ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന ജോഷി 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മനോജ് ചൗധരിയോടാണ് പരാജയപ്പെട്ടത്.

മത്സരിപ്പിക്കും

മത്സരിപ്പിക്കും

നിലവിൽ സിന്ധ്യയ്ക്കൊപ്പം ചൗധരിയും ബിജെപിയിൽ എത്തിയിട്ടുണ്ട് ഉപതിരഞ്ഞെടുപ്പിൽ ചൗധരിയെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തിരുമാനം. ഇതോടെ തനിക്ക് തന്റെ വഴി നോക്കാനറിയാമെന്നാണ് ദീപക് ജോഷി വെല്ലുവിളിച്ചത്. മുന്നിൽ മറ്റ് സാധ്യതകൾ ഉണ്ടെന്നും ദീപക് ജോഷി പറഞ്ഞിരുന്നു.

പുകഴ്ത്തി ദിഗ്വിജയ് സിംഗ്

പുകഴ്ത്തി ദിഗ്വിജയ് സിംഗ്

അതേസമയം അതൃപ്തി ശക്തമായതോടെ ഉപതിരഞ്ഞെടുപ്പിനായി ബിജെപി രൂപീകരിച്ച 22 അംഗ സമിതിയിൽ ദീപക് ജോഷിയേയും പാർട്ടി നേതൃത്വം ഉൾപ്പെടുത്തി. എന്നാൽ ദീപക് ജോഷി ഇടഞ്ഞ് തന്നെയാണെന്നാണ് സൂചന. അതിനിടെ ദീപക് ജോഷിയേയും പിതാവിനേയും പുകഴ്ത്തി ദിഗ് വിജയ് സിംഗ് രംഗത്തെത്തിയതോടെ ദീപക് ജോഷിയും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകാണ്.

വിശ്നസ്തനായ അച്ഛന്റെ വിശ്വസ്തനായ മകൻ

വിശ്നസ്തനായ അച്ഛന്റെ വിശ്വസ്തനായ മകൻ

വിശ്നസ്തനായ അച്ഛന്റെ വിശ്വസ്തനായ മകനാണ് ദീപക് ജോഷി എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ വാക്കുകൾ. അതേസമയം ഇതിൽ പ്രതികരണവുമായി ദീപക് ജോഷിയും രംഗത്തെത്തിയിട്ടുണ്ട്. ദിഗ് വിജയ് സിംഗ് തന്റെ കുടുംബാംഗത്തെ പോലെയാണെന്നും അദ്ദേഹം തന്റെ അച്ഛനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവുമാണെന്നായിരുന്നു ദീപകിന്റെ വാക്കുകൾ.

ആശങ്കയോടെ ബിജെപി

ആശങ്കയോടെ ബിജെപി

പിതാവിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളിൽ തനിക്ക് അഭിമാനമാണ്. രാഷ്ട്രീയത്തിൽ മൂല്യങ്ങൾ നഷ്ടപ്പെടുകയാണെന്ന് സിംഗ് തന്നോട് പറഞ്ഞുവെന്നും ദീപക് ജോഷി പറഞ്ഞു. അതേസമയം ദീപക് ജോഷിയുടെ വാക്കുകൾ ബിജെപിയിൽ വലിയ ആശങ്കയ്ക്കാണ് വഴിമരുന്ന് ഇട്ടിരിക്കുന്നത്. ദീപക് ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂങ്ങളും ഇതോടെ ശക്തമായിരിക്കുകയാമ്.

ഷോക്കേറ്റ് പിടയുന്ന അമ്മയും മൂന്നുപേരും; എട്ടാംക്ലാസുകാന്റെ ഇടപെടല്‍ രക്ഷയായി, സംഭവം ഇങ്ങനെഷോക്കേറ്റ് പിടയുന്ന അമ്മയും മൂന്നുപേരും; എട്ടാംക്ലാസുകാന്റെ ഇടപെടല്‍ രക്ഷയായി, സംഭവം ഇങ്ങനെ

 മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നു, കാരണം ഇതാണ്...!!! മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നു, കാരണം ഇതാണ്...!!!

കയ്യിൽ പണമില്ല, റേസിംഗ് വിട്ട് പോൺ താരമായി സൂപ്പര്‍ കാര്‍ ഡ്രൈവര്‍ റെനി ഗ്രേസി! മാസം ലക്ഷങ്ങൾകയ്യിൽ പണമില്ല, റേസിംഗ് വിട്ട് പോൺ താരമായി സൂപ്പര്‍ കാര്‍ ഡ്രൈവര്‍ റെനി ഗ്രേസി! മാസം ലക്ഷങ്ങൾ

English summary
Digvijay Singh praises BJP leader Deepak Joshi and his father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X