കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വിവാദം: തരൂരിന് ദിഗ് വിജയ് സിംഗിന്റെ പിന്തുണ

  • By Gokul
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം പുകഴ്ത്തിയെന്ന പേരില്‍ കേരള നേതൃത്വം ശശി തരൂരിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തരൂരിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയ് സിംഗ് രംഗത്തെത്തി. മോദി വിഷയത്തില്‍ തരൂരിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാനുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചതില്‍ തെറ്റില്ല, യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശുചിത്വ പദ്ധതി തന്നെയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും അതിനെയാണ് തരൂര്‍ പിന്തുണച്ചതെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി. തന്റെ ട്വിറ്ററിലൂടെയാണ് ദിഗ് വിജയ് സിംഗ് തരൂരിന് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തില്‍ പ്രതികരിച്ചത്.

digvijay-singh-latest

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ശശി തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോഴും കേന്ദ്ര നേതാക്കള്‍ തരൂരിനെ കുറ്റപ്പെടുത്താന്‍ ഒരുക്കമായിരുന്നില്ല. തിരൂരിനെതിരെയുള്ളത് അനാവശ്യ വിവാദമാണെന്നാണ് പല നേതാക്കളും അനൗദ്യോഗികമായി വിശദീകരിക്കുന്നത്. സംസ്ഥാന നേതൃത്വം മുന്‍ വൈരാഗ്യത്തോടു കൂടിയാണ് തരൂരിനെ വേട്ടയാടുന്നതെന്നും ചിലര്‍ പ്രതികരിച്ചിരുന്നു.

അതേസമയം, തരൂരിനെതിരെ നടപടി ആവശ്യമാണെന്ന നിലപാടില്‍ കെപിസിസി ഉറച്ചു നില്‍ക്കുകയാണ്. ദിഗ് വിജയ് സിംഗിന്റെ അഭിപ്രായവും അവര്‍ തള്ളിക്കളഞ്ഞു. ദിഗ് വിജയ് സിംഗിന്റെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു അഭിപ്രായപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും മോദിക്കെതിരെയുള്ള നിലപാടില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.

English summary
Digvijay Singh protect Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X