കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ മോടി കൂട്ടാന്‍ ഗാന്ധിജിയെ ഉപയോഗിച്ചു?

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ച് പറയാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മോഡി സ്വന്തം നേട്ടത്തിന് വേണ്ടി മാത്രമാണ് ഗാന്ധിജിയെക്കുറിച്ച് പറയുന്നത്. അല്ലാതെ ഗാന്ധിജിയുടെ നയങ്ങളോടൊ കാഴ്ചപ്പാടുകളോടോ ഉള്ള മമത കൊണ്ടല്ല - സിംഗ് ആരോപിച്ചു.

സ്വാതന്ത്രാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞു എന്ന മോഡിയുടെ പ്രസ്താവനയില്‍ സത്യമില്ല. അങ്ങനെയൊരു കാര്യം ഗാന്ധിജി പറഞ്ഞിട്ടില്ല. രാഷ്ട്രീയനേട്ടത്തിന് വേണ്ടിമാത്രം ഗാന്ധിജിയുടെ പേര് ഉപയോഗിക്കുകയാണ് മോഡി.

digvijay singh

നേരത്തെ ഭോപ്പാലില്‍ വച്ച് നടന്ന രാഷ്ട്രീയറാലിയിലാണ് നരേന്ദ്രമോഡി കോണ്‍ഗ്രസില്ലാത്ത ഇന്ത്യ ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു എന്ന് പറഞ്ഞത്. കോണ്‍ഗ്രസ് രഹിത ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. ഈ സ്വപ്‌നം സാക്ഷാത്കരിക്കാനായിരിക്കണം ജനങ്ങള്‍ ഇത്തവണ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.

സ്വാതന്ത്രാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തുതന്നെയുള്ള ചിലരാണ് അതിന് തടസ്സം നിന്നത് - ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പറഞ്ഞു.

English summary
Narendra Modi has no right to invoke Mahatma Gandhi's name - Digvijay Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X