എക്‌സിറ്റ് പോള്‍ അസംബന്ധം: ദിഗ് വിജയ് സിംഗ്
ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബി ജെ പിക്ക് ഭീരിപക്ഷം കിട്ടിയേക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അസംബന്ധമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. വാസ്തവ വിരുദ്ധമായ ഇത്തരം പ്രവചനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളണമെന്നും സീനിയര്‍ കോണ്‍ഗ്രസ് നേതാവായ സിംഗ് പറഞ്ഞു.
ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും തെറ്റുകള്‍ നിറഞ്ഞതാണ് എന്നും സിംഗിനൊപ്പം കൂടെയുണ്ടായിരുന്ന മകന്‍ ജയവര്‍ദ്ധനും പറഞ്ഞു.

നരേന്ദ്രമോഡിക്കെതിരായ തന്റെ നിലപാടുകള്‍ തിരുത്തിയ മറ്റൊരു പ്രസ്താവനയില്‍ ചായവില്‍പനക്കാര്‍ക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാം എന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. കേരളത്തില്‍ നിന്നും സാധാരണക്കാരനായ ഒരാള്‍ പ്രസിഡണ്ട് പദവിയിലെത്തിയ രാജ്യമാണ് ഇന്ത്യ. ഇവിടെ സാധാരണക്കാര്‍ക്ക് ഉന്നതസ്ഥാനങ്ങളില്‍ എത്താന്‍ പാടില്ലെന്നില്ല.
എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്രമോഡിയെ അംഗീകരിക്കുമെന്ന് താന്‍ കരുതുന്നില്ല. വര്‍ഗീയതയുടെ ആശയങ്ങള്‍ വിട്ട് കോണ്‍ഗ്രസിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളിലേക്ക് അടുക്കുന്നവരെ തങ്ങള്‍ സ്വാഗതം ചെയ്യും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഒരു കുടുംബത്തിന്റെ കൈകളില്‍ ആയിരിക്കുന്നതില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും പ്രയാസമില്ല. ബി ജെ പിയുടെ ആരോപണം മാത്രമാണ് അത - സിംഗ് പറഞ്ഞു.
നരേന്ദ്രമോഡിയെക്കാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് താന്‍ താല്‍പര്യം കാണിക്കുക സുഷമ സ്വരാജിനെയാണ് എന്നും സിംഗ് പറഞ്ഞു. പ്രതിപക്ഷനേതാവായ സുഷമ സ്വരാജിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കും എന്ന് സിംഗ് മുന്‍പും പറഞ്ഞിരുന്നു.












Click it and Unblock the Notifications