കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് യുവാക്കളെ ആകര്‍ഷിയ്ക്കാന്‍ കഴിയുന്നില്ല: ദിഗ് വിജയ് സിംഗ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ലോകസ്ഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ മൗനം പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്ന് സിംഗ്. പല നിര്‍ണായക വിഷയങ്ങളിലും രാഹുല്‍ ഗാന്ധിയ്ക്ക് പ്രതികരിയ്ക്കുന്നില്ലെന്നും ജനങ്ങളെ ആകര്‍ഷിയ്ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അറുപത് കാരനായ നരേന്ദ്ര മോദിയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കാന്‍ കഴിയുന്നു. എന്നാല്‍ 40കാരനായ രാഹുല്‍ ഗാന്ധിയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കാനാകുന്നില്ല. രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിയ്ക്കുന്നില്ലെന്ന വാദത്തെ ദിഗ് വിജയ് സിംഗ് തള്ളി.

Digvijay Singh

ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ദിഗ് വിജയ് സിംഗ് ആഞ്ഞടിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ പിന്തുടരുന്ന മൗനം പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നാണ് മുതിര്‍ന്ന നേതാവിന്റെ വാദം.

English summary
Digvijaya breaks silence on Rahul: ‘should be seen and heard more’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X