ദിഗ്വിജയ സിംഗിന് വനിതാ ജേര്‍ണലിസ്റ്റുമായി ബന്ധം?
ദില്ലി: നരേന്ദ്ര മോദിയുടെ വിവാഹ വാര്‍ത്ത ചര്‍ച്ചയായപ്പോള്‍ ഏറ്റവും കൂടുതല്‍ ധാര്‍മിക രോഷം പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ദിഗ്വിജയ സിംഗ്. ഇപ്പോളിതാ 67 കാരനായ സിംഗ് വിവാഹേതര ബന്ധത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നു. രാജ്യസഭ ടി വി റിപ്പോര്‍ട്ടറായ അമൃതാ റായിയാണ് ദിഗ്വിജയ സിംഗിന്റെ കാമുകി.
ഇരുവരും തമ്മിലുള്ള രഹസ്യ ചിത്രങ്ങള്‍ പുറത്തായതോടെ ദിഗ്വിജയ സിംഗ് ബന്ധം പരസ്യമായി അംഗീകരിക്കുകയും ചെയ്തു. ട്വിറ്ററിലാണ് തങ്ങളുടെ ബന്ധം വിശദീകരിച്ച് സിംഗ് പോസ്റ്റിട്ടത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് സിംഗിന്റെ ഭാര്യ ഏതാനും മാസങ്ങള്‍ മുമ്പാണ് മരിച്ചത്.
താന്‍ വിഭാര്യനാണ് എന്നും ഒരു പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ ഫേക്കുവിനെ പോലെ ഒളിച്ചുവെക്കില്ല എന്നും സിംഗ് അടുത്തിടെ പറഞ്ഞതും വിവാദമായിരുന്നു. ഗ്ലാമര്‍ ജേര്‍ണലിസ്റ്റ് അമൃതാ റായിയുടെയും ദിഗ് വിജയ സിംഗിന്റെയും കൂടുതല്‍ വിശേഷങ്ങളിലേക്ക്

സിംഗ് കുടുങ്ങിയതോ
ദിഗ് വിജയ് സിംഗും അമൃതാ റായിയും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നതിന് ശേഷമാണ് ദിഗ് വിജയ് സിംഗ് അമൃതാ റായിയുമായുള്ള ബന്ധം സമ്മതിച്ചത്.

ചിത്രങ്ങള്‍ എവിടെ നിന്നും
അമൃതാ റായിയുടെ കംപ്യൂട്ടറില്‍ നിന്നുമാണത്രെ ഈ ചിത്രങ്ങള്‍ പുറത്ത് പോയത്. തന്റെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടതായി അമൃത റായ് ട്വിറ്ററില്‍ പറഞ്ഞിരുന്നു.

ദിഗ് വിജയ് സിംഗ്
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വിവാദ നായകനുമാണ് ദിഗ് വിജയ് സിംഗ്. കോണ്‍ഗ്രസ് നിരയിലെ അറിയപ്പെടുന്ന മോദി വിമര്‍ശകനാണ് ഇദ്ദേഹം.

അമൃത റായ്
രാജ്യസഭ ടി വിയുടെ റിപ്പോര്‍ട്ടറും ആങ്കറുമാണ് അമൃത റായ് എന്ന സുന്ദരി.

വിവാഹേതരം
ആദ്യഭര്‍ത്താവുമായി പിരിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് അമൃത റായ്. ഇവര്‍ ഡിവോഴ്സിനുള്ള പെറ്റീഷന് കൊടുത്തതായി സിംഗ് തന്നയാണ് അറിയിച്ചത്.

വിവാഹം ഉടന്‍
വിവാഹ മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ദിഗ് വിജയ് സിംഗുമായി വിവാഹം ഉണ്ടാകുമെന്ന് അമൃത റായ് പറയുന്നു.

അവിഹിതമല്ല
അമൃതാ റായിയുമായുള്ള തന്റെ ബന്ധം അവിഹിതമല്ല എന്നും തങ്ങള്‍ ഉടന്‍ വിവാഹിതരാകും എന്ന് ദിഗ്വിജയ സിംഗ് തുറന്ന് പറയുന്നു.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം
തങ്ങളുടെ സ്വകാര്യതയിലേക്ക് മാധ്യമങ്ങള്‍ അനാവശ്യമായി കടന്നുകയറുകയാണ് എന്നും സിംഗ് ആരോപിക്കുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications