Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുല്‍ ഗാന്ധിക്ക് സ്ഥിരമായി ലീവെടുത്തുകൂടെ?'

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ നിന്നും ലീവെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം. പാര്‍ട്ടി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഒരു സുപ്രഭാതത്തില്‍ ഇന്ത്യ വിട്ടത് ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നു.

ഇതിലും നല്ലത് അദ്ദേഹം സ്ഥിരമായി ലീവെടുക്കുന്നതാണെന്ന് ഒരു നേതാവ് പ്രതികരിച്ചു. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ സമ്മേളനം ഒഴിവാക്കിയാണ് രാഹുല്‍ ലീവെടുത്തിരിക്കുന്നത്. എവിടേക്കാണ് പോയതെന്നകാര്യം ഇപ്പോഴും ദുരൂഹമാണ്. അമേരിക്കയിലേക്കാണ് രാഹുല്‍ പോയിരിക്കുന്നതെന്നാണ് സംസാരം.

digvijay-singh

രാഹുല്‍ ഗാന്ധി അവധിയെടുത്തത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും അഭിപ്രായപ്പെട്ടു. അവധിയെടുക്കുന്നത് തെറ്റല്ല. അത് ആത്മപരിശോധനയ്ക്ക് ഗുണം ചെയ്യും. എന്നാല്‍ ബജറ്റ് സമ്മേളനം തുടങ്ങുമ്പോള്‍ പ്രധാന നേതാവ് വിട്ടു നില്‍ക്കുന്നത് ശരിയായ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി എഐസിസി സമ്മേളനത്തിനായി തയ്യാറെടുക്കുന്നതിനാണ് ലീവെടുത്തതെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നുത്. എന്നാല്‍ വ്യക്തിപരമായ കാര്യത്തിനുവേണ്ടിയാണെന്നും പറയപ്പെടുന്നുണ്ട്. ദില്ലി തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+