ദിഗ്‌വിജയ് സിംഗ് അമൃതാ റായ് വിവാഹം ഉടന്‍
ദില്ലി: കോണ്‍ഗ്രസ് ദേശീയ നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിംഗും പ്രമുഖ മാധ്യമ പ്രവര്‍ത്ത അമൃതറായിയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 21ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗിന്റെ ഭാര്യ റുബിന ശര്‍മ കുടുംബത്തില്‍ അടുത്തുതന്നെ വിവാഹം നടക്കാന്‍ പോകുന്നതായി ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹം പരക്കാന്‍ ഇടയാക്കിയത്.
ഏപ്രില്‍ മാസത്തിലാണ് ദിഗ്‌വിജയ് സിംഗും അമൃതാ റായിയുമായുള്ള ബന്ധം പരസ്യമായത്. ഇരുവരും തമ്മിലുള്ള പ്രണയചേഷ്ടകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണിത്. ചിത്രങ്ങള്‍ പ്രചരിച്ചതോടെ പ്രണയം സമ്മതിച്ച് ദിഗ് വിജയ് സിംഗും അമൃതാ റായിയും രംഗത്തെത്തുകയും ചെയ്തു.

വിവാഹിതയായ അമൃതാ റായി ഭര്‍ത്താവ് ആനന്ദ് പ്രദാനുമായുള്ള വിവാഹം വേര്‍പെടുത്താനുള്ള ഒരുക്കത്തിലാണ്. ഇതിനായി കോടതിയില്‍ ഹര്‍ജി നല്‍കിയതായാണ് വിവരം. വിവാഹമോചനം ലഭിക്കുന്നതോടെ ദിഗ് വിജയ് സിംഗുമായുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
67കാരനായ ദിഗ് വിജയ് സിംഗിന്റെ ഭാര്യ ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. മധ്യപ്രദേശ് നിയമസഭയിലെ എംഎല്‍എ ജയവര്‍ധനന്‍ ഇദ്ദേഹത്തിന്റെ മകനാണ്. ഇദ്ദേഹത്തെ കൂടാതെ നാലു പെണ്‍മക്കള്‍ കൂടി ദിഗ് വിജയ് സിംഗിനുണ്ട്.












Click it and Unblock the Notifications