ദിഗ് വിജയ് സിംഗ് - അമൃത റായ് വിവാഹത്തിന് തടസ്സം?
ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ദിഗ് വിജയ് സിംഗും ടി വി ജേര്‍ണലിസ്റ്റായ അമൃതാ റായിയുമായുള്ള വിവാഹം നടക്കാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ ആത്മീയ ഗുരുവിന്റെ സമ്മതം കിട്ടാത്തത് കൊണ്ടാണ് ദിഗ് വിജയ സിംഗ് വിവാഹത്തില്‍ നിന്നും പിന്മാറിയത് എന്നാണ് അറിയുന്നത്. സിംഗ് രണ്ടാം വിവാഹത്തിനായി ശങ്കരാചാര്യ സ്വാമി ശ്രീ സ്വരൂപാനനന്ദ സ്വാമിജിയുടെ സമ്മതം തേടിയെങ്കിലും സ്വാമി ഇത് അംഗീകരിച്ചില്ലത്രെ.
കഴിഞ്ഞ മാസം മുപ്പതിനാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ താനും ടി വി ജേര്‍ണലിസ്റ്റ് അമൃതാ റായിയും വിവാഹിതരാകാന്‍ പോകുന്നു എന്ന് ദിഗ് വിജയ് സിംഗ് അറിയിച്ചത്. ദിഗ് വിജയ് സിംഗും അമൃതാ റായിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അതിനും മുമ്പേ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രതരിച്ചിരുന്നു. അമൃതാ റായിക്ക് വിവാഹമോചനം കിട്ടിയാലുടന്‍ തങ്ങളുടെ വിവാഹം നടക്കുമെന്നും സിംഗ് പറഞ്ഞു.

തങ്ങളുടെ വിവാഹം സംബന്ധിച്ച് രണ്ട് ട്വീറ്റുകളാണ് സിംഗ് പോസ്റ്റ് ചെയ്തത്. 67 കാരനായ ദിഗ് വിജയ് സിംഗ് മകളാകാന്‍ പ്രായമുള്ള ടി വി ജേര്‍ണലിസ്റ്റുമായി വിവാഹബന്ധത്തിന് ഒരുങ്ങുന്നതിനെതിരെ സിംഗിന്റെ കുടുംബം രംഗത്തുവന്നിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിംഗ്. രാജ്യസഭ ടി വിയിലെ റിപ്പോര്‍ട്ടറാണ് അമൃതാ റായി.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ദിഗ് വിജയ് സിംഗിന്റെ ഭാര്യ മരിച്ചത്. സിംഗിന്റെ മകന് ജയ് വര്ധന് സിംഗ് മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയാണ്. ഇദ്ദേഹത്തിന് നാല് പെണ്മക്കളുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിവാഹത്തെക്കുറിച്ച് ദിഗ് വിജയ് സിംഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു.
-
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications