കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മറുപടി; ശിവരാജ് സിംഗ് ചൗഹാനെതിരെ ക്രൈംബ്രാഞ്ചില്‍ പരാതി; വ്യാജവീഡിയോ

  • By News Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ തിരിച്ചടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. നേരത്തെമധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ ദിഗ്വിജയ്‌സിംഗിനെതിരെ കേസെടുത്തിരുന്നു. സംഭവത്തിലാണ് അതേ നാണയത്തില്‍ ചൗഹാന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിഗ്വിജയ് സിംഗ്. ചൗഹാനെതിരെ ക്രൈബ്രാഞ്ചില്‍ പരാതി നല്‍കിയിരിക്കുകയാണ് സിംഗ്.

അഭിമന്യു കൊലക്കേസ്; മുഖ്യപ്രതി സഹല്‍ കോടതിയില്‍ കീഴടങ്ങി, ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷംഅഭിമന്യു കൊലക്കേസ്; മുഖ്യപ്രതി സഹല്‍ കോടതിയില്‍ കീഴടങ്ങി, ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷം

ദിഗ് വിജയ് സിംഗിനെതിരെ കേസ്

ദിഗ് വിജയ് സിംഗിനെതിരെ കേസ്

മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മുട്ടന്‍പോര് നടക്കുകയാണ്. അതിനിടെയാണ് വ്യാജ വീഡിയോ വിവാദവുമായി ബിജെപി രംഗത്തെത്തുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ദിഗ്വിജയ് സിംഗ് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു ബിജെപിയുടെ പരാതി. ഇതില്‍ ദിഗംവിജയ് സിംഗിനെതിരെ കേസെടുക്കുകയും ചെയ്തു. ഭോപ്പാല്‍ പൊലീസ് ക്രൈബ്രാഞ്ച് പൊലീസാണ് കേസെടുത്തത്.

 ചൗഹാനെതിരെ പരാതി

ചൗഹാനെതിരെ പരാതി

ഇപ്പോഴിത ചൗഹാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ദിഗ്വിജയ് സിംഗ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ സംബന്ധിക്കുന്ന വ്യാജ വീഡിയോ ട്വീറ്റ് ചെയിതെന്നാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള ആരോപണം. അത് രാഹുലിന്റെ പ്രതിഛായക്ക് കളങ്കം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചെയ്തതെന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചു. ഭോപ്പാല്‍ പൊലീസ് ക്രൈംബ്രാഞ്ചില്‍ തന്നെയാണ് പരാതി നല്‍കിയത്.

Recommended Video

cmsvideo
Trouble for BJP-led government in Manipur | Oneindia Malayalam
കേസെടുക്കണം

കേസെടുക്കണം

ചൗഹാനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ദിഗ്വിജയ് സിംഗിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.'ബിജെപിയുടെ പരാതിയില്‍ ഞാന്‍ അടക്കമുള്ള പന്ത്രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്റെ പരാതിയില്‍ ശിവരാജ് സിംഗ് ചൗഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് എന്റെ ആവശ്യം.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

മധ്യപ്രദേശില്‍ ചില ബിജെപി നേതാക്കളാണ് ദിഗ് വിജയ് സിംഗിനെതിരെ പരാതി നല്‍കിയത്. ദിഗ് വിജയ് സിംഗ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടൊയാണ് പരാതി. പിന്നാലെ ഐപിസി സെഷന്‍ 465, 501, 500 പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തിരിക്കുകയാണ്.
ദിഗ് വിജയ് സിംഗ് ട്വീറ്ററില്‍ വിഡിയോ പങ്കുവെച്ചെങ്കിലും വിവാദമായതോടെ അത് നീക്കം ചെയ്തിരുന്നു.

കോണ്‍ഗ്രസ് പ്രതിഷേധം

കോണ്‍ഗ്രസ് പ്രതിഷേധം

നേരത്തെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മധ്യപ്രദേശില്‍ മറ്റൊരു വീഡിയോ വൈറലായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മുന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈകൂപ്പുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം വലിയ വവാദമായിരുന്നു. പിന്നാലെ ഇയാള്‍ ജില്ലാ കളക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എംമാരോട് ഇയാള്‍ പിന്‍മാറാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് ദേശീയ തലത്തില്‍ തന്നെ വൈറലായത്.

രാകേഷ് ശര്‍മ

രാകേഷ് ശര്‍മ

സബ് ഡിവിഷണല്‍ മജിസ്‌ട്രേററ്റ് രാകേഷ് ശര്‍മയുടെ വീഡിയോയായിരുന്നു പുറത്തുവന്നത്. മുന്‍ മന്ത്രി ജിതു പട്വാരിയും എംഎല്‍എമാരായ വിശാല്‍ പട്ടേല്‍, സഞ്ജയ് ശുക്ല എന്നിവരും മുന്‍നിരയിലുണ്ടായിരുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കൊറോണവൈറസിനെ തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് ഇവര്‍ ആരോപിച്ചിരുന്നത്. ഇതിനിടയിലാണ് രാകേഷ് ശര്‍മ ഇവരോട് കൈകൂപ്പി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

English summary
Digvijaya Singh Files Complaint Against Shivraj singh Chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X