കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ് ഫലം; വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിച്ച് ദിഗ്‌വിജയ് സിങ്!

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ ഇവിഎമ്മിനെ പഴിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തിരിമറി അസാദ്ധ്യമായ ഒന്നല്ലെന്നും എന്ത് കൊണ്ട് വികസിത രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നുമാണ് ദിഗ്‌വിജയ് സിംഗ് ചോദിക്കുന്നത്.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുയരുന്ന ആക്ഷേപങ്ങളില്‍ സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനസാക്ഷിയില്ലാത്ത ഒരു വിഭാഗം ആളുകള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും 1.3 ബില്യണ്‍ ജനങ്ങളുടെ വിധിയെ തട്ടിയെടുക്കാനും അനുവദിക്കരുതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വഴിയുള്ള വോട്ടിംഗില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിക്കും പുതിയൊരു ഇടപെടല്‍ നടത്തിക്കൂടേയെന്ന് ചോദിച്ച അദ്ദേഹം നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും വ്യക്തമാക്കി.

Digvijaya Singh

Recommended Video

cmsvideo
Delhi Election 2020 : AAP Won Amidst BJP's Demise | Oneindia Malayalam

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയക്കൊടി പാറിച്ച് കുതിക്കുകയാണ്. ‍ മൂന്നാം കെജ്രിവാള്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയയല്ലാത്ത ആം ആദ്മിയുടെ എല്ലാ നേതാക്കളും മുന്നിട്ട് നിൽക്കുകയാണ്. 1576 വോട്ടുകൾക്ക് സിസോദിയ പിന്നിലാണ്. ഷഹീൻ ബാഗ് ഉൾക്കൊള്ളുന്ന ഓഖ്‌ല മണ്ഡലത്തിൽ 65546 വോട്ടുകൾക്ക് ആം ആദ്മിയുടെ അമ്മാനത്തുള്ള മുന്നിലാണ്.

English summary
Digvijaya Singh raises doubts on EVMs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X