കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയായിരുന്നു ഇരുവരും;പക്ഷെ ക്ഷമ വേണം; ശാസിച്ച് ദിഗ്വിജയ് സിംഗ്; പ്രായമെത്രയാണ്?

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്ുമായി ഉടക്കിയ സച്ചിന്‍ പൈലറ്റിനെ പല തവണ കോണ്‍ഗ്രസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പിന്നാലെയാണ് പദവികളില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ സച്ചിന്‍ പൈലറ്റിന് കുറച്ച് കൂടി ക്ഷമ പാലിക്കാമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുകയാണ്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ ദിഗ്വിജയ് സിംഗാണ് ഇപ്പോള്‍ പൈലറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പദവികളില്‍ നിന്നും പുറത്ത്

പദവികളില്‍ നിന്നും പുറത്ത്

സച്ചിനെ പദവികളില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ പകരം ഗോവിന്ദ് ദോത്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരേയും കോണ്‍ഗ്രസ് നീക്കം ചെയ്തിട്ടുണ്ട്. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.

 സച്ചിന്‍ പൈലറ്റിന്റെ പ്രായം

സച്ചിന്‍ പൈലറ്റിന്റെ പ്രായം

അതേസമയം സച്ചിന്‍ പൈലറ്റിന് കുറച്ച് കൂടി ക്ഷമിക്കാമെന്നാണ് ദിഗിവിജയ് സിംഗിന്റെ പക്ഷം. സച്ചിന്‍ പൈലറ്റ് എംപിയായി, കേന്ദ്രമന്ത്രിയായി, പാര്‍ട്ടി അധ്യക്ഷനായി, ഉപമുഖ്യമന്ത്രിയായി. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ പ്രായമെന്താണെന്നാണെന്നാണ് ദിഗ്വിജയ് സിംഗ് ചോദിക്കുന്നു. സച്ചിന്‍ പൈലറ്റിന്റെ അധികാരമോഹമാണെന്ന് ദിഗ്വിദയ് സിംഗ് വളഞ്ഞ വഴിയില്‍ പറഞ്ഞുവെക്കുകയാണ്.

 ക്ഷമ വേണമായിരുന്നു

ക്ഷമ വേണമായിരുന്നു

സച്ചിന്‍ പൈലറ്റ് ഇപ്പോഴും യുവ നേതാവാണ്. അദ്ദേഹത്തിന് കുറച്ച് കൂടി ക്ഷമ വേണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. എഎന്‍ഐയോട് പ്രതികരിക്കവെയായിരുന്നു ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശം. സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങള്‍ പാര്‍ട്ടി നടപടികള്‍ക്ക് വിരുദ്ധമാണെന്നും ഈ യുവ നേതാവിന് ഒട്ടും ക്ഷമയില്ലെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

Recommended Video

cmsvideo
Hurt But Not Joining BJP Says Sachin Pilot | Oneindia Malayalam
പ്രതീക്ഷ

പ്രതീക്ഷ

സച്ചിന്‍ പൈലറ്റിന്റേയും മധ്യപ്രദേശ് കോണ്‍ഗ്രസ് മുന്‍ നേതാവ് ജ്യോതി രാദിത്യ സിന്ധ്യയുടേയും നിരവധി ചിത്രങ്ങളും ദിഗ്വിജയ് സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ജനങ്ങള്‍ക്ക് ഈ രണ്ട് നേതാക്കളിലും വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ എന്താണ് പറയുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ശ്രദ്ധിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് വ്യക്തമാക്കി.

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

അതേസമയം സിന്ധ്യ ബിജെപി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് കോണ്‍ഗ്രസില്‍ ചേരുകയാണുണ്ടായത്. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന ഉറച്ച് നിലപാടിലാണ് സച്ചിന്‍ പൈലറ്റ്. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് സച്ചിന്റെ ശ്രമം. ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിക്കുമെന്നും സച്ചിന്‍ പെല്ലറ്റ് വ്യക്തമാക്കിയിരുന്നു.

 ദുഃഖമുണ്ടെന്ന് സുര്‍ജേവാല

ദുഃഖമുണ്ടെന്ന് സുര്‍ജേവാല

ദിഗ്വിജയ് സിംഗിന്റേതിന് സമാനമായ നിലാപാടിയിരുന്നു സുര്‍ജേവാലയും സ്വീകരിച്ചത്. 'കോണ്‍ഗ്രസ് മുപ്പതാം വയസില്‍ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കി. നാല്‍പ്പതാം വയസില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കി. സച്ചിന്‍ പൈലറ്റിന് നിരവധി അവസരങ്ങള്‍ കൊടുത്തു. അദ്ദേഹം എംപിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്നവരും ബിജെപിയുടെ കെണിയില്‍ വീണതില്‍ ദുഃഖമുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.' സുര്‍ജേവാല വ്യക്തമാക്കി.

 ഭിന്നതകള്‍

ഭിന്നതകള്‍

2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ സച്ചിന്‍ പൈലറ്റ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരുന്നു.

English summary
Digvijaya Singh Reaction On Rajasthan Crisis A day after Sachin Pilot was sacked as the Congress chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X