സെയ്ഫിനും കരീനയ്ക്കും മകന് അവര്‍ക്കിഷ്മുള്ള പേരിടാം; ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ്
ദില്ലി: സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന് അവര്‍ക്ക് ഇഷ്ടമുള്ള പേരിടാന്‍ അവകാശമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഇരുവരുടെയും മകന് തൈമുര്‍ എന്ന പേരിട്ടതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിവാദത്തിനെതിരെ ആഞ്ഞടിച്ചാണ് ദിഗ് വിജയ് സിങ് പ്രതികരിച്ചത്.
കുട്ടി പിറന്നതില്‍ ഇരുവര്‍ക്കും ആശംസ അറിയിച്ച ദിഗ് വിജയ് സിങ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച തീര്‍ത്തും നിരര്‍ഥകവും നാണക്കേടുണ്ടാക്കുന്നതാണെന്നും പറഞ്ഞു. സെയ്ഫിനും കരീനയ്ക്കും ജനിച്ച കുട്ടിക്ക് പേരിടാനുള്ള അവകാശം അവര്‍ക്കാണ്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്കല്ല.

ഇന്ത്യന്‍ ചരിത്രം അറിയാത്തവരാണ് അവരെ വിമര്‍ശിക്കുന്നത്. തൈമുര്‍ എന്ന പേരിനെ ചൊല്ലി എന്തിനാണ് വിവാദം. നല്ലൊരു പേരായാണ് തനിക്ക് തോന്നിയത്. ഇന്ത്യന്‍ ചരിത്രം അറിയാത്തവരുടെ ഹിസ്റ്റീരിയ മാത്രമാണ് ഇപ്പോഴത്തെ വിവാദത്തിന് പിറകിലെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത ഹിന്ദുത്വ വാദികളാണ് താരദമ്പതികളുടെ മകന്റെ പേരിനെതിരെ വിവാദം അഴിച്ചുവിട്ടത്. തീവ്രവാദിയുടെ പേരാണ് ഇവര്‍ മകനിട്ടിരിക്കുന്നതെന്നും സെയ്ഫിന്റെ മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും ചിലര്‍ വിമര്‍ശിച്ചു. ഹിന്ദുവായ കരീനയ്ക്ക് അവരുടെ ദാമ്പത്തില്‍ ഒരു പ്രാധാന്യവുമില്ലെന്നാണ് ഇത് തെളിയിക്കുന്നും വിമര്‍ശനമുണ്ടായി.












Click it and Unblock the Notifications