കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വം തെളിയിക്കാന്‍ ആധാറും പാന്‍കാര്‍ഡും മതിയാകില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍

Google Oneindia Malayalam News

ഹൗറ: ആധാറും പാന്‍ കാര്‍ഡും ഉണ്ടെങ്കിലും പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ദീര്‍ഘനാളായി സംസ്ഥാനത്ത് ജീവിക്കുകയും ആധാറും പാന്‍ കാര്‍ഡും ഉള്ളവരും പൗരത്വത്തിനായി അപേക്ഷിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ നേതാക്കളും പ്രചരിപ്പിക്കുന്നത്, എന്നാല്‍ ഇത് സത്യമല്ലെന്നും ഈ വഞ്ചയനിയില്‍ വീഴരുതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയില്‍ വിശദീകരണവുമായി ഹൗറയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദാംശങ്ങള്‍ ഇങ്ങനെ..

തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അഭയാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ തന്നെ പൗരത്വം നേടണം. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ പ്രശ്നത്തിലാകുമെന്നും ദിലീപ് ഘോഷ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ആധാറും പാന്‍ കാര്‍ഡും

ആധാറും പാന്‍ കാര്‍ഡും

ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ല. എത്രയും വേഗം കേന്ദ്ര സര്‍ക്കാറിന്‍റെ പൗരത്വ നിയമ ഭേദഗതിക്ക് അനുസരിച്ച് അഭയാര്‍ത്ഥികള്‍ പൗരത്വം ലഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യണം. നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരേയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശനം നടത്തിയത്.

തെരുവില്‍ കണ്ടില്ലല്ലോ

തെരുവില്‍ കണ്ടില്ലല്ലോ

ഹിന്ദുക്കള്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യേണ്ട അവസ്ഥ വന്നപ്പോള്‍ ബുദ്ധിജീവികളെ തെരുവില്‍ കണ്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ്. അല്ലാതെ ആരുടേയും പൗരത്വം തട്ടിപ്പറിക്കാനല്ല.

മുന്നോ നാലോ മാസം

മുന്നോ നാലോ മാസം

പൗരത്വത്തിന് അപേക്ഷിക്കുന്നതിനായി മുന്നോ നാലോ മാസം എല്ലാവര്‍ക്കും പ്രധാനമന്ത്രി നല്‍കും. ആ സമയക്രമത്തിനുള്ളില്‍ നിങ്ങള്‍ എല്ലാവരും പൗരത്വത്തിനായി അപേക്ഷിക്കണം. ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങളില്‍ വീഴരുതെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.

Recommended Video

cmsvideo
Old Age Couple From Maharashtra Reach Kerala To Prove Nationality | Oneindia Malayalam
മറുപടി

മറുപടി

അതേസമയം ദിലീപ് ഘോഷിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാജ്യത്ത് ആരാണ് പൗരനെന്ന് തീരുമാനിക്കാന്‍ ദിലീപ് ഘോഷിനെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നാണ് തൃണമൂല്‍ നേതാവും മന്ത്രിയുമായ തപസ് റോയി ചോദിച്ചത്.

 ട്രംപ് വെറും കോമാളി, ഇറാനെ മുട്ടുകുത്തിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തിപോരെന്ന് ഖമനേയി ട്രംപ് വെറും കോമാളി, ഇറാനെ മുട്ടുകുത്തിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തിപോരെന്ന് ഖമനേയി

കെജ്രിവാളിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്; മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ നീക്കംകെജ്രിവാളിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്; മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ നീക്കം

 'ആരിഫ് ഖാന്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായം അഴിച്ചുവെക്കണം; എല്ലാ തീരുമാനവും ഗവര്‍ണ്ണറെ അറിയക്കണ്ട' 'ആരിഫ് ഖാന്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായം അഴിച്ചുവെക്കണം; എല്ലാ തീരുമാനവും ഗവര്‍ണ്ണറെ അറിയക്കണ്ട'

English summary
dilip ghosh about citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X