കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്‍ ആദ്യം നടപ്പിലാക്കുക ബംഗാളില്‍; എതിര്‍ക്കാനാകില്ലെന്ന് ദിലീപ് ഘോഷ്

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നിയമമായ പൗരത്വ ഭേദഗതി നിയമം പശ്ചിമബംഗാളിലും നടപ്പാക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കോ അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് എതിര്‍ക്കാനാകില്ല. പശ്ചിമബംഗാളായിരിക്കും ഈ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

 പൗരത്വ ഭേദഗതി നിയമം: സോഷ്യല്‍ മീഡിയയെ കരുതിയിരിക്കൂ... വ്യാജ വാര്‍ത്തയില്‍ സൈന്യത്തിന്റെ നിര്‍ദേശം പൗരത്വ ഭേദഗതി നിയമം: സോഷ്യല്‍ മീഡിയയെ കരുതിയിരിക്കൂ... വ്യാജ വാര്‍ത്തയില്‍ സൈന്യത്തിന്റെ നിര്‍ദേശം

ഭേദഗതി വരുത്തിയ പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബാനര്‍ജി പത്രസമ്മേളനത്തില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി നേതാവിന്റെ പ്രതികരണം. നേരത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ മമത എതിര്‍ത്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് നടപ്പാക്കി. അതേപോലെ തന്നെ പൗരത്വ നിയമവും സംസ്ഥാനത്ത് നടപ്പാക്കുമെന്നും ഘോഷ് പറഞ്ഞു. ബില്ലിനെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് മമത വ്യക്തമാക്കണം. സംസ്ഥാനത്ത് തന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമാണോ മമതയ്‌ക്കെന്നും ഘോഷ് ചോദിച്ചു.

dilip-ghosh-1


പതിറ്റാണ്ടുകളായി ഈ നിയമത്തിനായി കാത്തിരിക്കുന്ന ഹിന്ദു അഭയാര്‍ഥികളെക്കാള്‍ നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്‌നങ്ങളാണ് അവരെ അലട്ടുന്നതെന്നും ഘോഷ് ആരോപിച്ചു. കൂടാതെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും ബാനര്‍ജിയെ കടന്നാക്രമിച്ച് രംഗത്തെത്തി. ബംഗാളിലെ പ്രതിഷേധത്തിന് പിന്നിലുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ മമത നടപടിയെടുക്കുന്നില്ലെന്നും പകരം നിയമം കൈയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും കൈലാഷ് ആരോപിച്ചു. നുഴഞ്ഞു കയറ്റക്കാരുടെ കാര്യത്തില്‍ ആശങ്കയുള്ള മമത ഹിന്ദു അഭയാര്‍ഥികളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. കര്‍ക്കശമായ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അടുത്തയാഴ്ച നിരവധി പ്രതിഷേധങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. അതേസമയം ഭേദഗതി വരുത്തിയ പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം വെള്ളിയാഴ്ച പശ്ചിമ ബംഗാളിലുമെത്തി. പ്രക്ഷോഭകര്‍ പരക്കെ അക്രമം നടത്തുകയും റെയില്‍വേ സ്റ്റേഷനുകളില്‍ തീയിടുകയും ചെയ്തു.

സംസ്ഥാനത്തെ ന്യൂനപക്ഷ ആധിപത്യമുള്ള ജില്ലകളായ ഹൗറ, മുര്‍ഷിദാബാദ്, ബിര്‍ഭം, ബര്‍ദ്വാന്‍, വടക്കന്‍ ബംഗാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതായി പൊലീസ് പറയുന്നു. കൊല്‍ക്കത്തയില്‍, നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പാര്‍ക്ക് സര്‍ക്കസിലെ സെവന്‍ പോയിന്റ് ക്രോസിംഗില്‍ തടിച്ചുകൂടി. പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ചത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കിന് കാരണമായി.

2019ലെ പൗരത്വ (ഭേദഗതി) ബില്ല് വ്യാഴാഴ്ചയാണ് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പു വെച്ചത്. ഇതോടെ ബില്‍ നിയമമായി മാറി. ഭേദഗതി ചെയ്ത നിയമമനുസരിച്ച് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലേക്ക് മാറിയ അമുസ്ലിം അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

English summary
Dilip Ghosh about implementing Citizen amendment act in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X