Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎഎ പ്രതിഷേധക്കാര്‍ക്ക് പണവും ബിരിയാണിയും കിട്ടുന്നുണ്ട്... വിവാദ പ്രസ്താവനയുമായി ദിലീപ് ഘോഷ്!!

കൊല്‍ക്കത്ത: പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ ബുര്‍ഖയണിഞ്ഞ് കുട്ടികളെയും മടിയിലിരുത്തിയാണ് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നതെന്ന് ഘോഷ് ആരോപിച്ചു. ഇവര്‍ വിദേശ ഫണ്ടുകള്‍ കൊണ്ടാണ് ബിരിയാണി വാങ്ങി കഴിക്കുന്നത്. ഇതേ ആളുകള്‍ ഷഹീന്‍ബാഗിലും കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലും സമരം നടത്തുന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു.

1

നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയില്‍ തോല്‍ക്കാന്‍ കാരണം മന്ത്രിമാരുടെ പ്രകോപന പ്രസ്താവനകളാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് ഘോഷ് വീണ്ടും വിവാദ പ്രസതാവന നടത്തിയത്. ഒന്നുമറിയാത്തവര്‍ റോഡുകളില്‍ കുത്തിയിരിക്കുകയാണ്. അവര്‍ എല്ലാ ദിവസവും പണം ലഭിക്കുന്നുണ്ട്. വിദേശ പണം കൊണ്ട് അവര്‍ക്ക് ബിരിയാണി ലഭിക്കുന്നുണ്ട്. ഇതെല്ലാം ജനങ്ങള്‍ അവര്‍ക്കൊപ്പമാണ് ഉള്ളതെന്ന് കാണിക്കാനാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഷഹീന്‍ബാഗോ സര്‍ക്കസ് പാര്‍ക്കോ ആവട്ടെ എല്ലാം ഒരുപോലെയാണ്. ബൃന്ദ കാരാട്ടിനെയും ചിദംബരത്തെയും പോലുള്ളവരാണ് ഇവരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വിവരമോ വിദ്യഭ്യാസമോ ഇല്ലാത്ത സ്ത്രീകള്‍ മാത്രമാണ് പ്രതിഷേധിക്കുന്നത്. മറ്റൊരാളും അങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്നും ഘോഷ് പരിഹസിച്ചു. ദിലീപ് ഘോഷ് വളരെ ശക്തനാണെന്നും, അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ പേടിക്കുന്നുവെന്നുമായിരുന്നു മന്ത്രി സുബ്രത മുഖര്‍ജിയുടെ പരിഹാസം.

ദിലീപ് ഘോഷ് ഒരിക്കലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയോ ജനകീയ പ്രക്ഷോഭങ്ങളുടെയോ ഭാഗമായിരുന്നില്ല. പ്രാദേശിക രാഷ്ട്രീയം പോലും അദ്ദേഹത്തിനറിയില്ല. അങ്ങനെയൊരു ബോധം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവില്ലായിരുന്നുവെന്നും സിപിഎം നേതാവ് മുഹമ്മദ് സലീം പറഞ്ഞു. നേരത്തെ ഷഹീന്‍ബാഗിലോ പാര്‍ക്ക് സര്‍ക്കസിലോ ഉള്ള പ്രതിഷേധക്കാര്‍ കടുത്ത തണുപ്പില്‍ മരിക്കാത്തത് അദ്ഭുതമാണെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+