കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ജയിച്ചാല്‍ ബംഗാളില്‍ മുഖ്യമന്ത്രി ആരാകും, 3 പേരുകള്‍, ദിലീപ് ഘോഷ് മാത്രമെന്ന് സൗമിത്ര ഖാന്‍!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. വലിയ ചോദ്യമായി ഇത് കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ആരെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പോലും നടത്തരുതെന്നാണ് നിര്‍ദേശം. എന്നാല്‍ മൂന്ന് പേരുകളാണ് മുന്നിലുള്ളത്. ദിലീപ് ഘോഷ്, മുകുള്‍ റോയ്, സുവേന്ദു അധികാരി എന്നിവരുടെ പേരുകളാണ് മുന്നിലുള്ളത്. എന്നാല്‍ ദിലീപ് ഘോഷിനായി വലിയ ലോബിയിംഗും നടക്കുന്നുണ്ട്. ബിജെപിയുടെ ബംഗാള്‍ യുവമോര്‍ച്ച അധ്യക്ഷന്‍ സൗമിത്ര ഖാന്‍ ദിലീപ് ഘോഷ് മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

1

പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതിരിക്കാനാണ് തുടക്കം മുതലേ ആരുടെയും പേര് പറയാതിരിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കാറുള്ളത്. എന്നാല്‍ സൗമിത്രയുടെ പരാമര്‍ശം കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ് വര്‍ഗീയ സൗമിത്രയെ വിളിച്ച് വരുത്തി. ദിലീപ് ഘോഷിന്റെ സാന്നിധ്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്തിരിക്കുകയാണ്. ഇത്തരം തീരുമാനങ്ങളൊന്നും ബിജെപിയുടെ പാര്‍ലമെന്ററി ബോഡിയാണ് തീരുമാനിക്കുക. അല്ലാതെ സൗമിത്രയെ പോലൊരു നേതാവല്ലെന്നും വിജയ് വര്‍ഗീയ തുറന്നടിച്ചു.

ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരം കാര്യങ്ങളൊന്നും പറയേണ്ടതില്ലെന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. ദിലീപ് ഘോഷ് ഒറിജിനല്‍ നേതാവാണ്. വിവാഹം കഴിക്കുകയോ, കുടുംബമോ അദ്ദേഹത്തിനില്ല. വളരെ ചെറുപ്പം മുതല്‍ സംഘത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപിയുടെ ചുമതല ബംഗാളില്‍ അദ്ദേഹത്തിന് നല്‍കുമ്പോള്‍ പാര്‍ട്ടി എവിടെയുമില്ലായിരുന്നു. ഡാര്‍ജിലിംഗ് മുതല്‍ ജംഗല്‍മഹല്‍ വരെ അദ്ദേഹം പോരാടി. അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ ഒരുപാട് പേര്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു ദിനം അദ്ദേഹം ഈ സംസ്ഥാനം ഭരിക്കുന്നത്. അദ്ദേഹമായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രിയെന്നും സൗമിത്ര ഖാന്‍ പറഞ്ഞു.

ബിജെപി നേതൃത്വത്തില്‍ ഈ പ്രസ്താവന വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്തെത്തി. ബിജെപിയില്‍ നിന്ന് എങ്ങോട്ടും പോകാന്‍ ദിലീപ് ഘോഷ് തയ്യാറായിട്ടില്ല. അദ്ദേഹം എന്തായാലും കൂറുമാറുന്നയാളല്ലെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. ദില്ലിയില്‍ നിന്നുള്ള ഒരു നേതാവും വന്ന് ബംഗാള്‍ ഭരിക്കില്ല. ബംഗാളില്‍ നിന്നുള്ള ഒരാള്‍ തന്നെയായിരിക്കും മമതയെ പരാജയപ്പെടുത്തുക. ബംഗാളില്‍ നിന്നുള്ള മുഖ്യമന്ത്രി തന്നെ വരുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം നിരുത്തരവാദപ്പെട്ട പ്രസ്താവന നടത്തി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
dilip ghosh will be cm of bengal if bjp wins says party's youth leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X