ശ്വാസതടസത്തെ തുടര്‍ന്ന് നടന്‍ ദീലീപ് കുമാര്‍ ആശുപത്രിയില്‍, അടുത്ത 72 മണിക്കൂറുകള്‍ നിര്‍ണായകം
മുംബൈ: ശ്വസതടസത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ ഛര്‍ദിയാണ് ആരോഗ്യനില വഷളാകാന്‍ കാരണമായത്.
ശനിയാഴ്ച പുലര്‍ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദി തുടര്‍ന്നതിനാല്‍ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ത്യന്‍ സിനിമയില്‍ ട്രാജടി കിങ് എന്നാണ് ദിലീപ് കുമാര്‍ അറിയപ്പെടുന്നത്. ആറ് പതിറ്റാണ്ടുകളാണ് ബോളിവുഡ് സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ നല്‍കിയ നടനാണ് ദിലീപ്. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.












Click it and Unblock the Notifications