കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ കോൺഗ്രസിന്റെ 'വാർ റൂം' സജ്ജമായി, വൻ തന്ത്രങ്ങൾ മെനഞ്ഞ് പാർട്ടി

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ദില്ലി. ഭരണം നിലനിർത്താൻ ആം ആദ്മിയും ഭരണം പിടിക്കാൻ ബിജെപിയും നേർക്കുനേർ പോരാടുമ്പോൾ ശക്തമായ വെല്ലുവിളി ഉയർത്തി കോൺഗ്രസുമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റുകളിലും വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.

മോദിക്ക് മുമ്പില്‍ യെഡിയൂരപ്പയുടെ അപേക്ഷ, ബിജെപി കുരുക്കില്‍, മറുപടിയുമായി പ്രതിപക്ഷം!!മോദിക്ക് മുമ്പില്‍ യെഡിയൂരപ്പയുടെ അപേക്ഷ, ബിജെപി കുരുക്കില്‍, മറുപടിയുമായി പ്രതിപക്ഷം!!

ശക്തമായ മത്സരം ഇക്കുറി ദില്ലിയിൽ കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഹരിയാണ, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ നേടാനായ മുന്നേറ്റം കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ദില്ലി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര. ദില്ലി പിടിക്കാൻ കോൺഗ്രസിന്റെ വാർ റൂമും സജ്ജമായി.

ആം ആദ്മി വേണ്ട

ആം ആദ്മി വേണ്ട

ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മിയും സഖ്യ രൂപീകരണത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം. ദില്ലിയിൽ മാത്രമല്ല ഹരിയാണയിലും പഞ്ചാബിലും സഖ്യം വേണമെന്ന ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസിന്റെ ദില്ലി ഘടകത്തിലെ ഒരു വിഭാഗത്തിനും സഖ്യത്തോട് എതിർപ്പായിരുന്നു. ഒടുവിൽ ഇരുപാർട്ടികളും ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ദില്ലിയിൽ തനിച്ച്

ദില്ലിയിൽ തനിച്ച്

ദില്ലിയിൽ ആരുമായും സഖ്യത്തിന് ശ്രമിക്കുന്നില്ലെന്നും ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുമെന്നുമാണ് പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര അവകാശപ്പെടുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ദില്ലിയിൽ കോൺഗ്രസിന്റെ വാർ റൂമും തയ്യാറാക്കിക്കഴിഞ്ഞു.

വാർ റൂം തയ്യാർ

വാർ റൂം തയ്യാർ


ദില്ലിയിലെ കോൺഗ്രസ് ആസ്ഥാനത്താണ് വാർ റൂം സജ്ജമാക്കിയിരിക്കുന്നത്. ദില്ലിയിൽ ആം ആദ്മി സർക്കാരിനെതിരെയും കേന്ദ്രത്തിനെ ബിജെപി സർക്കാരിനെതിരെയുമുള്ള പ്രചാരണങ്ങൾ മാത്രമല്ല വാർ റൂമിൽ നടക്കുക. സ്ഥാനാർത്ഥികൾക്കുള്ള എല്ലാ സഹായങ്ങളും വാർ റൂം കേന്ദ്രീകരിച്ചാകും നടക്കുക. സംസ്ഥാന നേതൃത്വത്തെയും സ്ഥാനാർത്ഥികളെയും സഹായിക്കാനായി മൂപ്പതോളം വോളണ്ടിയർമാരാണുള്ളത്. മണ്ഡലത്തിൽ ഉടനീളം നടക്കുന്ന പ്രചാരണങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സമൂഹമാധ്യമങ്ങൾ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും.

നിർണായകം

നിർണായകം

വർഷങ്ങളോളം ദില്ലി ഭരിച്ചിരുന്ന കോൺഗ്രസിന്റെ നില നിലവിൽ പരുങ്ങലിലാണ്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം നടത്തേണ്ടത് കോൺഗ്രസിന് അത്യാവശ്യമാണ്. ഈ തിരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങളെ പ്രധാന ഉപകരണമാക്കാനാണ് കോൺഗ്രസ് നീക്കം. ബിജെപിക്കും ആ ആദ്മിക്കും വേണ്ടിയും മികച്ച സോഷ്യൽ മീഡിയ ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ വോളണ്ടിയർമാർക്കും 5 മണ്ഡലങ്ങളുടെ വീതം ചുമതല നൽകാനാണ് കോൺഗ്രസ് തീരുമാനം. ഇവർ പാർട്ടി പ്രവർത്തകരും സ്ഥാനാർത്ഥികളും നേതാക്കളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടേയിരിക്കും.

വിവരങ്ങൾ കൈമാറും

വിവരങ്ങൾ കൈമാറും

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാർ റൂം വോളണ്ടിയേഴ്സ് കൈമാറും. വോട്ടർ പട്ടിക, പ്രകടന പത്രികയുടെ കോപ്പികൾ, ബിജെപി എംഎൽഎമാരുടെയും ആം ആദ്മി എംഎൽഎമാരുടെയും പ്രകടന റിപ്പോർട്ടുകൾ, വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ തുടങ്ങി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സഹായകമാകുന്ന എല്ലാ വിവരങ്ങളു പൊതുജനങ്ങളിലേക്ക് എത്തിക്കും.

 പ്രചാരണം ചെറുക്കും

പ്രചാരണം ചെറുക്കും

കോൺഗ്രസിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളെ പ്രതിരോധിക്കുക എന്നതാണ് വാർ റൂമിന്റെ മറ്റൊരു ദൗത്യം. അന്യഭാഷയിൽ നിന്നടക്കം വരുന്ന പ്രചാരണങ്ങൾക്ക് ഇവിടെ പ്രതിരോധം തീർക്കും. എഐസിസി സോഷ്യൽ മീഡിയ തലവൻ റോഹൻ ഗുപ്തയുടെ നേതൃത്വത്തിലാണ് ദില്ലിയിൽ വാർ റൂം സജ്ജമാക്കിയത്.

English summary
congress sets up war room for Dilli assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X