കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തീപിടുത്തം; ഫാക്ടറി പ്രവർത്തിച്ചത് നിയമവിരുദ്ധമായി, ഉടമ അറസ്റ്റിൽ, പ്രതിഷേധം ഇരമ്പുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്ത് 43 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തം നടന്ന ഫാക്ടറി പ്രവർത്തിച്ചത് നിയമ വിരുദ്ധമായെന്ന് കണ്ടെത്തൽ. നോർത്ത് ദില്ലിയിലെ അനാജ് മണ്ഡിയിലുളള നാല് നില കെട്ടിടത്തിന് അഗ്നിശമന സേനയുടെ അടക്കം ക്ലിയറൻസ് ലഭിച്ചിരുന്നില്ല. ഫാക്ടറിയുടെ ഉള്ളിൽ നിറയെ പെട്ടെന്ന് തീപിടർന്നു പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുണ്ടായിരുന്നു. സുരക്ഷിതമായല്ല ഇവ സൂക്ഷിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ജവഹർലാൽ നെഹ്റു ഏറ്റവും വലിയ ലൈംഗീക പീഡകൻ'; വിവാദ പരാമർശവുമായി സാധ്വി പ്രാചിജവഹർലാൽ നെഹ്റു ഏറ്റവും വലിയ ലൈംഗീക പീഡകൻ'; വിവാദ പരാമർശവുമായി സാധ്വി പ്രാചി

കെട്ടിടത്തിന് അഗ്നിശമന വകുപ്പിന്റ ക്ലിയറൻസോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് ദില്ലി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് വ്യക്തമാക്കി. ഇതേ പ്രദേശത്ത് അനധികൃതമായി നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.

dilli

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഫാട്കറി ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഐപിസി 304, 285 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫാക്ടറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. ഫാട്കറിയുടെ പിൻഭാഗത്തെ ജനലുകൾ പലതും അടച്ചിട്ട നിലയിലായിരുന്നു. ഇതിനാൽ തീ കത്തിയുണ്ടായ വിഷവാതകങ്ങൾ കെട്ടിടത്തിൽ കുടുങ്ങിക്കിടന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ഇത് രക്ഷാ പ്രവർത്തനത്തേയും ബാധിച്ചു.

തീ പടർന്നതോടെ കാർബൺ മോണോക്സൈഡ് അടക്കമുള്ള വാതകങ്ങൾ കെട്ടിടത്തിന്റെ ഉൾവശത്ത് നിറഞ്ഞു. തൊഴിലാളികൾ ഉറങ്ങിയ മുറിയിൽ ഒരു ജനാല മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെ 5.22നാണ് ഫാക്ടറിയിൽ തീ പടർന്നത്. 35 ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Dilli fire factory did not have clearances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X