ദില്ലിയിൽ ഭാര്യയേയും 3 മക്കളേയും അധ്യാപകൻ കഴുത്തറുത്ത് കൊന്നു; കാരണം അറിയില്ലെന്ന് പ്രതിയുടെ മൊഴി
ദില്ലി: സൗത്ത് ദില്ലിയിലെ മെറോലിയിൽ ഭാര്യയേയും മൂന്ന് കുട്ടികളെയും ഭർത്താവ് കഴുത്തറുത്ത് കൊന്നു. മെറോലിയിലെ വസതിയിൽ വെച്ചായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് അധ്യപകനായ ഉപേന്ദ്ര ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടുക്കളയിൽ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് ശുക്ല കൊലപാതകം നടത്തിയത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടത്തിയത്. ഭാര്യ, എഴു വയസുകാരിയായ മൂത്തമകൾ, അഞ്ച് വയസുകാരനായ മകൻ, രണ്ട് മാസം പ്രായമുള്ള ഇളയ പെൺകുട്ടി എന്നിവരെയാണ് പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ശുക്ലയുടെ ഭാര്യാമാതാവും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇവർ അയൽവാസികളുടെ സഹായം തേടി. പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ അമ്മയും മക്കളും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. മൃതദേഹങ്ങളുടെ സമീപത്തായി ഉപേന്ദ്ര ശുക്ലയും ഇരിക്കുകയായിരുന്നു.
മുറിയിൽ നിന്നും താൻ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയാണെന്ന് ശുക്ല എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക കാരണം കുറിപ്പിൽ പരാമർശിച്ചിട്ടില്ല, ഇയാൾക്ക് വിഷാദ രോഗം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications