കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി? ദില്ലിയിൽ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രതാ നിർദ്ദേശം

Google Oneindia Malayalam News

Recommended Video

cmsvideo
കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി

ദില്ലി: രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ. ജമ്മു കശ്മീർ വിഭജനത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയത്. ഒക്ടോബർ 31നാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരിക. വരുന്ന 4 മണിക്കൂർ അതീവ ജാഗ്രത പാലിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.

ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷംശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷം

ജമ്മു കശ്മീർ വിഭജനം തടയാൻ ഭീകര സംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകൾ ലഭിച്ചതായാണ് വിവരം. ജമ്മു കശ്മീരിന് പുറമെ ദില്ലിയിലും ആക്രമണങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ദില്ലിയിലെ ചില തന്ത്ര പ്രധാന സ്ഥലങ്ങളും സർക്കാർ ഓഫീസുകളും തീവ്രവാദികളുടെ ലിസ്റ്റിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

dilli

സുരക്ഷാ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദില്ലിയിൽ ഒക്ടോബർ 28ന് ഉന്നത തല യോഗം ചേർന്നിരുന്നു. തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന കെട്ടിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ തീവ്രവാദികൾ ആക്രമണം തുടരുകയാണ്.

English summary
Dilli on high alert ahead of Jammu Kashmir bifurcation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X