കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സംശയം; ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്, കനത്ത ജാഗ്രത

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സംശയം | Oneindia Malayalam

ദില്ലി: രാജ്യ തലതലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ ദില്ലി പോലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.

ദില്ലി- 360 കിലോമീറ്റർ, ഫിറോസാപൂർ 9 കിലോമീറ്റർ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന മൈൽക്കുറ്റിക്ക് സമീപം ഇരുവരും നിൽക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യാ-പാക് ബോർഡറാണ് ഈ പ്രദേശം. കടും നിറത്തിലുള്ള കുർത്തകളാണ് ഇരുവരുടെയും വേഷം.

terrorists

പഞ്ചാബിനോട് ചേർ‌ന്നുള്ള ഇന്ത്യാ-പാക് അതിർത്തിയിലെ പ്രദേശമാണ് ഫിറോസാപൂർ. ആറോ ഏഴോ ജെയ്ഷെ മുഹമ്മദ് ഭീകരർ പഞ്ചാബ് അതിർത്തി വഴി ദില്ലിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് രണ്ടാഴ്ച മുമ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

സുരക്ഷ ശക്തമാക്കാൻ പഞ്ചാബ് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ പതിമൂന്നാം തീയതി ഒരു ടാക്സി ഡ്രൈവറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ നാൽവർ സംഘം കാറുമായി കടന്നുകളഞ്ഞിരുന്നു. ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

2016 ജനുവരി 2നാണ് പത്താൻകോട്ടിലെ സൈനിക താവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ 7 സുരക്ഷാ ജീവനക്കാരും 4 തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. 250 ഓളം ഭീകരർ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ തയാറായി നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

മകളെ പീഡിപ്പിച്ച റിമാന്‍റ് പ്രതി ജയിലില്‍ വെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി! സംഭവം ഇടുക്കിയില്‍മകളെ പീഡിപ്പിച്ച റിമാന്‍റ് പ്രതി ജയിലില്‍ വെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി! സംഭവം ഇടുക്കിയില്‍

പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം മുടങ്ങി; മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നുപ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം മുടങ്ങി; മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നു

English summary
dilli police released photos of two terrorists suspected to be in the city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X