സപ്ന ചൗധരിയുടെ പാട്ടിന് തകർപ്പൻ ചുവടുകളുമായി വനിതാ പോലീസുകാർ, വീഡിയോ വൈറൽ
ദില്ലി: യൂണിഫോമിൽ സദസ്സിനെ ഇളക്കി മറിച്ച വനിതാ പോലീസുകാരുടെ നൃത്തം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഓൾ വുണൺ സംബർക്ക് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുനേ സഹേലി എന്ന പരിപാടിക്കിടെയായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥർ നൃത്തം വെച്ചത്.
സപ്ന ചൗധരിയുടെ തേരി ആഖ്യാ കാ യോ കാജൽ എന്ന് തുടങ്ങുന്ന ഗാനത്തിനൊന്നും ഉദ്യോഗസ്ഥർ സ്റ്റേജിൽ കയറി നൃത്തം വയ്ക്കുകയായിരുന്നു. പരിപാടിക്കിടെ ഈ പാട്ട് കേട്ട് തുടങ്ങിയപ്പോൾ മൂന്ന് ഉദ്യോഗസ്ഥർ സ്റ്റേജിൽ കയറി നൃത്തം തുടങ്ങി.

പതിയെ നൃത്തച്ചുവടുകളുമായി കൂടുതൽ പേർ എത്തിയതോടെ ആവേശമായി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയടക്കം സ്റ്റേജിലെത്തി നൃത്തം വെച്ചു. ചടങ്ങിൽ പങ്കെടുത്തവർ ഷൂട്ട് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു.
महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP
— Mukesh singh sengar (@mukeshmukeshs) April 1, 2019
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications