കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, സ്കൂളുകൾ അടച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
സ്‌കൂളുകൾക്ക് അവധി, വിമാനങ്ങൾ വഴി തിരിച്ചു വിടുന്നു

ദില്ലി: രാജ്യ തലസ്ഥാനത്ത് മലിനീകരണ തോത് അപകടകരമാം വിധം തുടരുകയാണ്. പുകമഞ്ഞ് കൂടിയതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗതമാർഗങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. ദില്ലി വിമാനത്താവളത്തിൽ നിന്നുമുള്ള 32 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. പുകമഞ്ഞ് മൂടിയത് കാഴ്ചാ ദൂരപരിധിയേയും കുറച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി നീട്ടിയിരിക്കുകയാണ്. ഈ മാസം എട്ട് വരെ സർക്കാർ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നോയിഡയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെറാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ

ദില്ലിയിലെ വായു ഗുണനിലവാര സൂചിക 600 കടന്നു. ശനിയാഴ്ട 407ൽ നിന്നിരുന്ന എയർ ക്വാളിറ്റി ഇൻഡക്സാണ് 625ൽ എത്തിയിരിക്കുന്നത്. ഗുണനിലവാര സൂചിക 500 കടന്നാൽ അത്യന്തം ഗുരുതരമായ അവസ്ഥയായാണ് ഇതിനെ പരിഗണിക്കുന്നത്. ദില്ലിയിലെ സാഹചര്യം സഹിക്കാവുന്നതിലും അപ്പുറമാണെന്നും തങ്ങളുടേതല്ലാത്ത കാരണങ്ങൾകൊണ്ട് ദില്ലിയിലെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മലിനീകരണം തടയാൻ കേന്ദ്രം എന്ത് നടപടിയെടുത്തൂവെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു.

dilli

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. അതേസമയം ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. അയൽ സംസ്ഥാനങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ തീയിടുന്നതാണ് ദില്ലിയിലെ മലിനീകരണത്തിന് കാരണമെന്ന പരാതിയും കോടതി പരിഗണിക്കുന്നുണ്ട്.

English summary
Dilli pollution; air quality deteriorating, 23 flights cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X