കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണുത്തുറഞ്ഞ് രാജ്യതലസ്ഥാനം; 119 വർഷത്തിനിടയിലെ ഏറ്റവും തണുത്ത ഡിസംബർ ദിനം ഇന്ന്

Google Oneindia Malayalam News

ദില്ലി: കൊടും തണുപ്പിൽ രാജ്യ തലസ്ഥാനം. കഴിഞ്ഞ 119 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പകൽ താപനിലയാണ് ദില്ലിയിലെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. 1901 ന് ശേഷം ദില്ലിയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ട ഡിസംബർ ദിനമായി തിങ്കളാഴ്ച. സഫ്ദർജംഗ് ലബോറട്ടറിയിൽ തിങ്കഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് രേഖപ്പെടുത്തിയത് 9.4 ഡ‍ിഗ്രി സെൽഷ്യസാണ്. സാധാരണ കണക്കാക്കുന്നതിൽറെ പകുതിയോളമായിരുന്നു പകൽ താപനിലയെന്ന് കാലാസ്ഥ പ്രവചന കേന്ദ്രം തലവൻ കുൽദീപ് ശ്രൂീവാസ്തവ വ്യക്തമാക്കി.

പ്രിയങ്ക ഇഫക്ടില്‍ പതറി ബിജെപി, ഹിന്ദൂയിസത്തെ അപമാനിച്ചെന്ന് തിരിച്ചടി, മുസ്ലീം വോട്ട് തിരിച്ചെത്തുംപ്രിയങ്ക ഇഫക്ടില്‍ പതറി ബിജെപി, ഹിന്ദൂയിസത്തെ അപമാനിച്ചെന്ന് തിരിച്ചടി, മുസ്ലീം വോട്ട് തിരിച്ചെത്തും

1997 ഡിസംബർ 28ന് രേഖപ്പെടുത്തിയ 11.3 ഡിഗ്രിയാണ് ഇതിന് മുമ്പ് അനുഭവപ്പെട്ട ഏറ്റവും കുറ‍ഞ്ഞ താപനില. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രി സെൽഷ്യസായിരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റോഡ്, വായു ഗതാഗതവും സ്തംഭിച്ച നിലയിലായിരുന്നു. 21 വിമാനങ്ങൾ വഴിതിരിച്ചു വിടുകയും 6 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മുപ്പതോളം ട്രെയിനുകൾ വൈകിയോടുകയാണ്.

dilli

ഉത്തരേന്ത്യയിൽ രണ്ട് ദിവസം കൂടി അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ മാസത്തെ ശരാശരി പരമാവധി താപനില 19.15 ആയിരിക്കും. അങ്ങനെയെങ്കിൽ 1997ന് ശേഷം ഏറ്റവും തണുപ്പേറിയ ഡിസംബറായിരിക്കും ഇത്. കാഴ്ച മറയ്ക്കുന്ന തരത്തിൽ പുകമഞ്ഞിൽ മൂടി നിൽക്കുകയാണ് ദില്ലി,

അതേ സമയം രാജസ്ഥാനിലും കൊടും തണുപ്പ് തുടരുകയാണ്. സിക്കാർ ജില്ലയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് 0.5 ജിഗ്രി സെൽഷ്യസാണ്. ഹരിയാണയിലും പഞ്ചാബിലും കടുത്ത തണുപ്പ് തുടരുകയാണ്. കാഴ്ചയെ മറയ്ക്കും വിധമുള്ള മൂടൽ മഞ്ഞും അനുഭവപ്പെടുന്നുണ്ട്.

English summary
Dilli records coldest december day in 119 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X