കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലനീകരണം തടയാൻ നടപടി; ദില്ലിയിൽ വീണ്ടും ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം, നവംബർ 14 മുതൽ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Arvind Kejriwal Meets Experts, Odd-Even Scheme Gets Thumbs-Up | Oneindia Malayalam

ദില്ലി: ദില്ലിയിൽ നവംബര്‍ 4-15 വരെ ഒറ്റ-ഇരട്ട അക്ക ട്രാഫിക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ പദ്ധതി തിരികെ കൊണ്ടുവരുന്നതെന്ന് കെജ്രിവാള്‍ അറിയിച്ചു. തലസ്ഥാനം ഒരു 'ഗ്യാസ് ചേമ്പറായി' മാറുന്നത് തടയാന്‍ ശീതകാല വായു മലിനീകരണ കര്‍മപദ്ധതി ആവിഷ്‌കരിക്കുന്നതിനായി പരിസ്ഥിതി വിദഗ്ധരെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വിളയിടങ്ങള്‍ കത്തുന്നതുമൂലമുള്ള മലിനീകരണം പരിഹരിക്കാനായി ഏഴിന കര്‍മപദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു, അതില്‍ മാസ്‌കുകളുടെ വിതരണം,യന്ത്രങ്ങൾ ഉപയോഗിച്ചുള്ള റോഡുകളുടെ വൃത്തിയാക്കൽ, വൃക്ഷത്തൈ നടൽ എന്നിവ ഉൾപ്പെടുന്നു. , നഗരത്തിലെ 12 മലിനീകരണ ഹോട്ട് സ്‌പോട്ടുകള്‍ക്കായുള്ള പ്രത്യേക പദ്ധതികളും പരിഗണനയിലുണ്ട്.

ഫ്ലക്സ് ബോർഡ് തലയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അണ്ണാ ഡിഎംകെ നേതാവിനെതിരെ കേസ്ഫ്ലക്സ് ബോർഡ് തലയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അണ്ണാ ഡിഎംകെ നേതാവിനെതിരെ കേസ്

ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഒറ്റ-ഇരട്ട നമ്പറുകളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുന്നതാണ് പരിഷ്കാരം. . എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെ നടപ്പാക്കിയ ഈ പദ്ധതി വഴി മലിനീകരണത്തെ ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഐഐടിയും ഐഐഎമ്മും നടത്തിയ പഠനമനുസരിച്ച്, ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 2017 ലെ മലിനീകരണ തോത് വെറും 2% കുറഞ്ഞതായും ഗ്രേറ്റര്‍ കൈലാഷ്, ഷാലിമാര്‍ ബാഗ്, മറ്റ് രണ്ട് മേഖലകള്‍ എന്നിവിടങ്ങളില്‍ 10% കുറഞ്ഞതായും കണ്ടെത്തി.

kejriwal

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങള്‍ ദില്ലിയെ സംബന്ധിച്ചിടത്തോളം വളരെ മോശം കാലാവസ്ഥയാണ്. ഈ മാസങ്ങളില്‍ പ്രദേശത്ത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. നവംബറില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീപിടുത്തവും ദില്ലിയിൽ മലനീകരണം വർദ്ധിപ്പിക്കുന്നു. ദീപാവലിയില്‍ പടക്കം പൊട്ടിക്കരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

English summary
Dilli to reintroduce odd-even traffic regulations from november 4-15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X