കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കത്തിനിറങ്ങുന്നത് ഡിമ്പിളും ജയപ്രദയും; രാംപൂരില്‍ ഇത്തവണ പൊടിപാറും!!

Google Oneindia Malayalam News

ലഖ്ന: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാംപൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം കനക്കും. എസ്പി സ്ഥാനാര്‍ത്ഥിയായി അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിമ്പില്‍ യാദവ് മത്സരിച്ചേക്കുമെന്നാണ് വിവരം. അതേസമയം ഡിമ്പിളിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 dimplejayaprada-

<strong>രാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെ</strong>രാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെ

മണ്ഡലത്തിലെ എസ്പി എംഎല്‍എയായ മോഹ്ദ് അസം ഖാന്‍ ലോക്സഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സ്ഥാനാര്‍ത്ഥിയായി ഡിമ്പിള്‍ യാദവ് മത്സരിക്കുകയാണെങ്കില്‍ മണ്ഡലം തൂത്തുവാരുമെന്ന് മൊഹദ് ഖാന്‍ പറഞ്ഞു. അതേസമയം നടി ജയപ്രദയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ജയപ്രദ മണ്ഡലം സന്ദര്‍ശിച്ചിരുന്നു. ഇതോടെ ജയപ്രദ തന്നെയാകും ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

<strong>കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച</strong>കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച

ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയപ്രദ തന്നെയായിരുന്നു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി. നേരത്തേ എസ്പി നേതാവായിരുന്നു ജയപ്രദ റാംപൂര്‍ മണ്ഡലത്തില്‍ നിന്ന് 2004 ലും 2009 ലും മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ബിജെപിയില്‍ എത്തുകയും ബിജെപി ടിക്കറ്റില്‍ 2014 ലും 2019 ലും മണ്ഡലത്തില്‍ മത്സരിച്ചു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.

12 സീറ്റുകളിലാണ് യുപിയില്‍ സെപ്തംബറോടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒമ്പത് എംഎല്‍എമാരും എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ എംഎല്‍എമാരും വീതവുമാണ് ജയിച്ചത്. മറ്റൊരു മണ്ഡലമായ ഹാമിര്‍പൂരില്‍ ബിജെപി എംഎല്‍എയായ അശോക് ചാണ്ഡല്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി 37 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അഞ്ച് സീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്.

<strong>കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ</strong>കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ

English summary
Dimple yadhav will contest as SP candidate in Rampur by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X