കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ജയലളിത 'തള്ളിയിട്ടയാള്‍' ഇപ്പോള്‍ ജയലളിതയുടെ 'സീറ്റില്‍'!! ശശികല കളി തുടരുന്നു....

ആര്‍ കെ നഗറില്‍ ദിനകരന്‍ എഐഡിഎംകെ സ്ഥാനാര്‍ഥി

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ കളി തീര്‍ന്നിട്ടില്ല. ഒ പനീര്‍ ശെല്‍വവും വി കെ ശശികലയും തമ്മിലുള്ള അങ്കത്തിന്റെ ആരവം കഴിഞ്ഞ് തൊട്ടുപിറകെ വീണ്ടുമെത്തുന്നു മറ്റൊരു പോര്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ആര്‍ കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ സംസാരവിഷയം. എഐഡിഎംകെ സ്ഥാനാര്‍ഥിയായി താന്‍ മല്‍സരിക്കുമെന്ന് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടിടിവി ദിനകരന്‍ പ്രഖ്യാപിച്ചതോടെയാണ് ആര്‍കെ നഗറില്‍ ഗ്ലാമര്‍ പോരിന് അരങ്ങൊരുങ്ങിയത്. ഏപ്രില്‍12നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക.

വീറുറ്റ മല്‍സരം

ആര്‍ കെ നഗര്‍ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വീറുറ്റ മല്‍സരമാവും ഇത്തവണ നടക്കുക. ഒരു ഭാഗത്ത് ജയലളിതയുടെ സഹോദരീപുത്രിയായ ദീപ ജയകുമാറാണ് സ്ഥാനാര്‍ഥിയെങ്കില്‍ മറുഭാഗത്ത് ശശികലയുടെ സഹോദരീപുത്രനായ ദിനകരനാണുള്ളത്. അതുകൊണ്ടു തന്നെ ഇതൊരു ജയലളിത-ശശികല ഏറ്റുമുട്ടല്‍ കൂടിയായി മാറിക്കഴിഞ്ഞു.

ദിനകരന്റെ പ്രഖ്യാപനം

ദീപ നേരത്തേ തന്നെ ഈ സീറ്റില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് താനും മല്‍സരിക്കുന്നതായി ദിനകരന്‍ പ്രഖ്യാപിച്ചത്. നിലവില്‍ എഐഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയാണ് മുന്‍ എംപിയായ ദിനകരന്‍.

ദീപയെ നാണംകെടുത്തും

തിരഞ്ഞെടുപ്പില്‍ ദീപയ്‌ക്കെതിരേ 50,000 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ദിനകരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ദീപ തനിക്കൊരു എതിരാളിയേ അല്ലെന്നും ഡിഎംകെ മാത്രമാണ് തന്റെ പ്രധാന എതിരാളിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് വിശ്വാസം

ജയലളിത ചെയ്തതു പോലെ നല്ല കാര്യങ്ങള്‍ നാട്ടുകാര്‍ക്കുവേണ്ടി ചെയ്യാനാണ് എന്റെ ശ്രമം. എനിക്ക് അതിനു സാധിക്കുമെന്ന് ജനങ്ങളും വിശ്വസിക്കുന്നു. ആര്‍കെ നഗറില്‍ ജയലളിത നടപ്പാക്കിയ കാര്യങ്ങളുമായി മുന്നോട്ടുപോവാന്‍ ശ്രമിക്കുമെന്നും ദിനകരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയാവാനില്ല

ജയിച്ചാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിനകരന്റെ മറുപടി. തങ്ങളെ സംബന്ധിച്ചിടത്തോളം എടപ്പാടി പളനിസ്വാമി തന്നെയാണ് മുഖ്യമന്ത്രിയെന്ന് ദിനകരന്‍ പറഞ്ഞു.

പിന്തുണ വേണം

മറ്റു മുന്‍നിര പാര്‍ട്ടികളുടെയെല്ലാം പിന്തുണ തിരഞ്ഞെടുപ്പില്‍ തനിക്കു വേണം. ബിജെപി, കോണ്‍ഗ്രസ് എന്നിവരടക്കം പ്രധാന പാര്‍ട്ടികളെല്ലാം പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിഎംകെ മാത്രമാണ് തങ്ങളുടെ എതിരാളികളെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ചിഹ്നം

പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലകള്‍ തന്നെയായിരിക്കും തിരഞ്ഞെടുപ്പില്‍ താന്‍ ഉപയോഗിക്കുകയെന്ന് ദിനകരന്‍ വ്യക്തമാക്കി. ശശികലയെ നിയമവിരുദ്ധമായാണ് പാര്‍ട്ടി സെക്രട്ടറിയാക്കിയതെന്നും രണ്ടിലകളെന്ന പാര്‍ട്ടി ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പട്ടതാണെന്നും ചൂണ്ടിക്കാട്ടി പനീര്‍ശെല്‍വം പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പരാതി നല്‍കി നല്‍കിയിരുന്നു.

നിശബ്ധത പാലിച്ച് ഒപിഎസ്

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പദ്ധതികളെക്കുറിച്ച് പനീര്‍ശെല്‍വം വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. ദീപയ്ക്ക് പിന്തുണയേകുമോ അല്ലെങ്കില്‍ ഒപിഎസ് മറ്റൊരു സ്ഥാനാര്‍ഥിയെ ഇവിടെ മല്‍സരിപ്പിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ദിനകരന്റെ തിരിച്ചുവരവ്

1999ല്‍ എംപിയായ ദിനകരനെ 2011ല്‍ ജയലളിത പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷം ശശികല സെക്രട്ടറിയായപ്പോള്‍ ദിനകരനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെന്ന പുതിയ പദവിയും ശശികല സഹോദരീപുത്രനു നല്‍കി.

കേസില്‍ കുടുങ്ങി

കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു
1996 ദിനകരന്‍ കേസില്‍ കുടുങ്ങിയിരുന്നു. അന്വേഷണത്തില്‍ ദിനകരന്‍ കുറ്റക്കാരനാണെന്ന് തെളിയുകകുയം ചെയ്തിരുന്നു. 25 കോടിയാണ് പിഴയായി അടയ്ക്കാന്‍ അന്നു മദ്രാസ് ഹൈക്കോടതി ദിനകരനോട് ആവശ്യപ്പെട്ടത്.

English summary
All India Anna Dravida Munnetra Kazhagam​ (AIADMK) announced Sasikala's​ kin and the party's Deputy General Secretary​ TTV Dinakaran as a candidate for the April 12, RK Nagar bypoll,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X