കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യൂഹങ്ങൾക്ക് വിട... കര്‍ണ്ണാടക കോണ്‍ഗ്രസിനെ ഇനി ദിനേശ് ഗുണ്ടു റാവു നയിക്കും

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി ദിനേശ് ഗുണ്ടുറാവുവിനെ നിയമിച്ചു. വാര്‍ക്കിംഗ് പ്രഡിഡന്റായി സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. മാത്രമല്ല നേതൃനിയരിലേയ്ക്ക് പ്രായം കുറഞ്ഞവര്‍വേണമെന്ന അഭിപ്രായം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ പങ്കുവെച്ചിരുന്നു.

നേരത്തെ സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചപ്പോള്‍ ദിനേഷ് ഗുണ്ടുറാവുവിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് അധ്യക്ഷസ്ഥാനം ദിനേഷ്ഗുണ്ടുറാവുവിന ലഭിക്കുമെന്ന് അഭ്യൂഹം ഉണ്ടയിരുന്നു.എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിര്‍ന്ന നേതാക്കളായ എച്ച്.കെ. പാട്ടീല്‍, എം.ബി. പാട്ടില്‍, ഡി.കെ.ശിവകുമാര്‍ എന്നിവര്‍ അധ്യക്ഷ സ്ഥാനത്തിനായി സമര്‍ദം ശക്തമാക്കിയപ്പോള്‍ നിയമനം അനിശ്ചിതത്തിലായിരുന്നു.

Congress

അതേസമയം മന്ത്രി കൃഷ്ണ ബൈരഗൗഡ അടക്കമുള്ള പ്രായം കുറഞ്ഞ നേതാക്കള്‍ ദിനേഷ് ഗുണ്ടുറാവുവിനായി നിലകൊണ്ടു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഗുണ്ടുറാവുവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 48 കാരനായ ദിനേഷ് ഗുണ്ടുറാവു നേതൃസ്ഥാനത്തേക്ക് വരുന്നത് ലോകസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

English summary
Dinesh Gundu Rao apointed in Karnataka Congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X